Monday, May 6, 2024

സമ്പൂർണ്ണ ലോക്ക് ഡൗൺ : എല്ലാ അവശ്യസാധനങ്ങളും ലഭ്യമാക്കും,സാധനങ്ങൾ വാങ്ങാൻ സമയം അനുവദിക്കുമെന്നും,ജോലിക്ക് പോകാൻ കഴിയാത്തവർക്ക് സഹായം എത്തിക്കുമെന്നും തോമസ് ഐസക്ക്

Covid 19സമ്പൂർണ്ണ ലോക്ക് ഡൗൺ : എല്ലാ അവശ്യസാധനങ്ങളും ലഭ്യമാക്കും,സാധനങ്ങൾ വാങ്ങാൻ സമയം അനുവദിക്കുമെന്നും,ജോലിക്ക് പോകാൻ കഴിയാത്തവർക്ക് സഹായം എത്തിക്കുമെന്നും തോമസ് ഐസക്ക്

സംസ്ഥാനത്തു സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് കേട്ട് ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് തോമസ് ഐസക്ക്. സംസ്ഥാനത്ത് എല്ലാ അവശ്യസാധനങ്ങളും ലഭ്യമാക്കുമെന്നും സാധനങ്ങൾ വാങ്ങാൻ സമയം അനുവദിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയേ തീരുവെന്ന് അദ്ദേഹം വ്യക്തമാക്കി.ഭക്ഷണത്തിനോ സാധനങ്ങൾക്കോ പ്രയാസം ഉണ്ടാകില്ല. ആശാവർക്കർമാർ അവശ്യ മരുന്നുകൾ എത്തിക്കും. ജോലിക്ക് പോകാൻ കഴിയാത്തവർക്കും സഹായം നൽകും. തദ്ദേശ സ്ഥാപനങ്ങൾക്ക് സമയോചിത തീരുമാനങ്ങൾ എടുക്കാമെന്നും തോമസ് ഐസക്ക് പറഞ്ഞു. മെയ് എട്ടിന് രാവിലെ 6 മണി മുതൽ മെയ് 16 വരെയാണ് സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സർക്കാർ സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.

spot_img

Check out our other content

Check out other tags:

Most Popular Articles