Friday, April 26, 2024

ഉടമയുടെ മരണത്തിനു ശേഷം വാഹനം നോമിനിയുടെ പേരിലേക്കു മാറ്റാവുന്ന വിധത്തില്‍ കേന്ദ്ര മോട്ടോര്‍ വാഹന വകുപ്പ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി

FEATUREDഉടമയുടെ മരണത്തിനു ശേഷം വാഹനം നോമിനിയുടെ പേരിലേക്കു മാറ്റാവുന്ന വിധത്തില്‍ കേന്ദ്ര മോട്ടോര്‍ വാഹന വകുപ്പ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തി

പുതിയ ചട്ടം അനുസരിച്ച്‌ രജിസ്‌ട്രേഷന്‍ സമയത്ത് ഉടമയ്ക്ക് നോമിനിയെ നിര്‍ദേശിക്കാനാവും. നേരത്തെ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് ഓണ്‍ലൈനിലൂടെ നോമിനിയെ ചേര്‍ക്കാനും അവസരമുണ്ട്.

നോമിനിയെ ഐഡന്റിറ്റി പ്രൂഫ് രജിസ്‌ട്രേഷന്‍ സമയത്ത് ഉടമ ഹാജരാക്കണമെന്ന് ചട്ടങ്ങളില്‍ പറയുന്നു. ഉടമ മരിക്കുന്ന പക്ഷം നോമിനിയുടെ പേരിലേക്ക് രജിസ്‌ട്രേഷന്‍ മാറുമെന്നാണ് ചട്ടം വ്യക്തമാക്കുന്നത്. മുപ്പതു ദിവസത്തിനകം മരണ വിവരം മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണമെന്നും ചട്ടത്തിലുണ്ട്.

ഒരിക്കല്‍ നിര്‍ദേശിച്ച നോമിനിയെ ഉടമയ്ക്കു പിന്നീടു മാറ്റാനാവും. വിവാഹ മോചനം, ഭാഗം പിരിയല്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ഇത്തരത്തില്‍ നോമിനിയ മാറ്റാനാവും.

നോമിനിയെ നിര്‍ദേശിക്കാത്ത സാഹചര്യത്തില്‍ നിയമപരമായ പിന്‍ഗാമിയുടെ പേരിലേക്കു വാഹനം മാറ്റുന്നതിനും പുതിയ ചട്ടത്തില്‍ വ്യവസ്ഥയുണ്ട്.

spot_img

Check out our other content

Check out other tags:

Most Popular Articles