Saturday, April 27, 2024

ചിലയാളുകളുടെ ധാരണ ജനാധിപത്യത്തിൽ തെരെഞ്ഞെടുക്കപ്പെട്ടാൽ പിന്നെയയാൾ ജനങ്ങളുടെ മുതലാളിയാണെന്നാണ്…..യഥാർത്ഥത്തിൽ ജനപ്രതിനിധി ജനങ്ങളുടെ ദാസനായിരിക്കണം:അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ

Electionചിലയാളുകളുടെ ധാരണ ജനാധിപത്യത്തിൽ തെരെഞ്ഞെടുക്കപ്പെട്ടാൽ പിന്നെയയാൾ ജനങ്ങളുടെ മുതലാളിയാണെന്നാണ്…..യഥാർത്ഥത്തിൽ ജനപ്രതിനിധി ജനങ്ങളുടെ ദാസനായിരിക്കണം:അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ

ജനങ്ങളാൽ തെരെഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധി എല്ലാ കാലത്തും ജനങ്ങളുടെ ദാസനായിരിക്കണമെന്ന് പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഇടതു മുന്നണി സാരഥി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ. ജനങ്ങളുടെ അംഗീകാരം ഉണ്ടെങ്കിൽ മാത്രമാണ് ഒരാൾക്ക് രാഷ്ട്രീയ അധികാര സ്ഥാനങ്ങളിൽ എത്താനാകുക. അത് കൊണ്ട് തന്നെ ഇത്തരത്തിൽ തെരെഞ്ഞെടുക്കപ്പെടുന്നയാൾ എല്ലാ കാലത്തും ജനങ്ങൾക്ക് വിധേയനായി നിൽക്കേണ്ടതുണ്ട്. എന്നാൽ ചിലയാളുകളുടെ ധാരണ ജനാധിപത്യത്തിൽ തെരെഞ്ഞെടുക്കപ്പെട്ടാൽ പിന്നെയയാൾ ജനങ്ങളുടെ മുതലാളിയാണെന്നാണ്. ആരെയും എന്തും പറയാനുള്ള ലൈസൻസായാണ് ജനാധിപത്യ അധികാരത്തെ ഇവർ കാണുന്നത്. തന്റെ മുന്നിൽ ഭവ്യതയോടെ നിൽക്കുന്നവർക്ക് മാത്രം ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന ഇത്തരക്കാരെ ജനങ്ങൾ തീർച്ചയായും കൈയൊഴിയും. പൂഞ്ഞാറിന്റെ പ്രതിനിധിയായി തെരെഞ്ഞെടുക്കപെട്ടാൽ എല്ലാ വിഭാഗം ആളുകൾക്കും, ഏത് സമയത്തും പ്രാപ്യനാകുന്നയാളായിരിക്കും താനെന്നും തിടനാട് ടൗണിൽ നടന്ന പ്രചാരണ പരിപാടിയിൽ ഇദ്ദേഹം വ്യക്തമാക്കി

spot_img

Check out our other content

Check out other tags:

Most Popular Articles