Wednesday, May 8, 2024

ലക്ഷദ്വീപില്‍ ബീഫ്​ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം.

FEATUREDലക്ഷദ്വീപില്‍ ബീഫ്​ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം.

കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപില്‍ ബീഫ്​ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഗോവധത്തിന് 10 വര്‍ഷം മുതല്‍ ജീവപര്യന്തംവരെ തടവും 5 ലക്ഷം രൂപവരെ പിഴയും ശിക്ഷ ശിപാര്‍ശ ചെയ്യുന്ന നിയമത്തിന്‍റെ കരട്​ പുറത്തിറങ്ങി.’ലക്ഷദ്വീപ് മൃഗസംരക്ഷണ നിയന്ത്രണ നിയമം 2021′ എന്ന പേരിലാണ്​ നിയമം തയാറാക്കിയത്​. പശു, കാള എന്നിവയെ കശാപ്പ് ചെയ്യുന്നത്​ ഇതുപ്രകാരം കുറ്റകരമാണ്​. പശു മാംസം കൈവശം വെച്ചാലും നടപടിയെടുക്കും. ബീഫും ബീഫ്​ ഉല്‍പന്നങ്ങളും കൊണ്ടുപോകുന്ന വാഹനമടക്കം പിടികൂടുന്നതിനും ശിക്ഷ നടപടി സ്വീകരിക്കുന്നതിനും നിയമത്തില്‍ വകുപ്പുണ്ട്​.

പോത്ത്, എരുമ എന്നിവയെ കശാപ്പ് ചെയ്യണമെങ്കില്‍ പ്രത്യേക അനുമതി വേണമെന്നും കരട് നിയമത്തില്‍ പറയുന്നു. പൊതുജനങ്ങള്‍ക്ക്​ അഭിപ്രായം അറിയിക്കാന്‍ നിയമത്തിന്‍റെ കരട്​ സര്‍ക്കാര്‍ വെബ്​സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. മാര്‍ച്ച്‌​ 28നകം ഇ മെയില്‍ വഴിയോ തപാലിലോ ആക്ഷേപങ്ങള്‍ അറിയിക്കാമെന്ന്​ മൃഗസംരക്ഷണ വകുപ്പ്​ സെക്രട്ടറി എ.ടി. ദാമോദര്‍ അറിയിച്ചു.

spot_img

Check out our other content

Check out other tags:

Most Popular Articles