Friday, April 26, 2024

ഓൺലൈൻ കാർഷിക വിപണിയുടെയും..കെയർ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ഉത്‌ഘാടനം നടന്നു.

FEATUREDഓൺലൈൻ കാർഷിക വിപണിയുടെയും..കെയർ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ഉത്‌ഘാടനം നടന്നു.

കാർഷിക മേഖലയിൽ ഉണർവ്വ് പകരുന്നതിനും നാടൻ ഉൽപ്പന്നങ്ങൾ ഉപഭോകതാക്കൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും, അതോടൊപ്പം തൊഴിൽ ആവശ്യമുള്ളവർക്ക് തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുന്നതിനുമായി കെയർ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മലയോര കർഷക കൂട്ടായ്മ എന്ന പേരിൽ www.malayorakarshakan.com എന്ന വെബ്സൈറ്റിലൂടെ ആരംഭിച്ച ഓൺലൈൻ കാർഷിക വിപണിയുടെയും,കേരളാ കോൺഗ്രസ് (എം) പാർട്ടിയുടെ പിന്തുണയിൽ തുടക്കം കുറിച്ചിട്ടുള്ള സാമൂഹിക സേവന പ്രസ്ഥാനമായ കെയർ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ഔദ്യോഗികമായ ഉത്‌ഘാടനം നടന്നു.

ഈരാറ്റുപേട്ട പുളിക്കൽ ഓഡിറ്റോറിയത്തിൽ ട്രസ്ററ് ചെയർമാൻ അഡ്വ സെബാസ്റ്റിയൻ കുലത്തിങ്കലിന്റെ അധ്യക്ഷതയിൽ കേരളാ കോൺഗ്രസ്സ് (എം) പാർട്ടി ചെയർമാൻ ജോസ് കെ മാണി (എക്സ് .എം പി)ഉത്‌ഘാടന കർമ്മം നിർവഹിച്ചു. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി ശുദ്ധമായ തനത് ഉത്പന്നങ്ങൾ കർഷകർക്ക് ന്യായവില ഉറപ്പാക്കി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന തികച്ചും സൗജന്യമായ വിപണനമാണ് വെബ്സൈറ്റിലൂടെ സാധ്യമാകുന്നത്.കാർഷിക ഉൽപ്പന്ന വിപണനം കൂടാതെ വിദഗ്ധ / അതിവിദഗ്ധ തൊഴിൽ അവസരങ്ങളെ കുറിച്ചുള്ള തൊഴിൽ വീഥിയും വെബ്സൈറ്റിൽ ലഭ്യമാണ്.മാർച്ചു മാസം മുതൽ വെബ്സൈറ്റിന്റെയും മൊബൈൽ ആപ്പ്ളിക്കേഷന്റെയും പ്രവർത്തനങ്ങൾ ഔദ്യോഗികമായി ആരംഭിക്കും….ഉത്‌ഘാടന സമ്മേളനത്തിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുത്തു.

spot_img

Check out our other content

Check out other tags:

Most Popular Articles