Friday, May 3, 2024

പ്രഥമ അണ്ടർ-19 വനിത ലോകകപ്പ് ഡിസംബറിൽ; ബംഗ്ലാദേശ് വേദിയാകും

Covid 19പ്രഥമ അണ്ടർ-19 വനിത ലോകകപ്പ് ഡിസംബറിൽ; ബംഗ്ലാദേശ് വേദിയാകും

ഐസിസിയുടെ ആദ്യ അണ്ടർ-19 വനിതാ ലോകകപ്പിന് ബംഗ്ലാദേശ് വേദിയാകും. ഈ വർഷം ജനുവരിൽ തീരുമാനിച്ചിരുന്ന ലോകകപ്പ് ഡിസംബറിലേക്കാണ് മാറ്റിവച്ചിരിക്കുന്നത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡാണ് വിവരം അറിയിച്ചത്. ഡിസംബർ അവസാനത്തിലായിരിക്കും ലോകകപ്പ് നടക്കുക.“കൊവിഡ് ബാധ മൂലം വനിതാ അണ്ടർ-19 ലോകകപ്പ് നടത്താൻ സാധിച്ചില്ല. ഇനി ഡിസംബർ അവസാനത്തോടെ ടൂർണമെൻ്റ് നടത്തും.”- ബംഗ്ലാദേശ് വനിതാ വിഭാഗം ചെയർമാർ നാദെൽ ചൗധരി പറഞ്ഞു.അണ്ടർ-19 ലോകകപ്പ് ആതിഥേയരായി ഐസിസി ബംഗ്ലാദേശിനെ തീരുമാനിച്ചതിനു പിന്നാലെ, കഴിഞ്ഞ ഫെബ്രുവരിയിൽ ആഭ്യന്തര മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ 25 യുവ താരങ്ങൾക്കായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രത്യേക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. മികച്ച യുവതാരങ്ങളെ കണ്ടെത്താൻ രാജ്യവ്യാപകമായി അണ്ടർ-17 ടാലൻ്റ് ഹണ്ട് നടത്തുമെന്ന് ബിസിബി അറിയിച്ചു.

spot_img

Check out our other content

Check out other tags:

Most Popular Articles