Saturday, May 18, 2024

സ്ത്രീധനത്തിന്റെ പേരിലുള്ള ആത്മഹത്യ പ്രബുദ്ധകേരളത്തിന് ലജ്ജാകരം. പി സി ചാക്കോ

TOP NEWSKERALAസ്ത്രീധനത്തിന്റെ പേരിലുള്ള ആത്മഹത്യ പ്രബുദ്ധകേരളത്തിന് ലജ്ജാകരം. പി സി ചാക്കോ

സ്ത്രീപീഡനവും സ്ത്രീധനത്തിന്റെ പേരിലുള്ള ആത്മഹത്യയും പ്രബുദ്ധകേരളത്തിന് ലജ്ജാകരമാണെന്ന് എന്‍ സി പി സംസ്ഥാന അദ്ധ്യക്ഷന്‍ പി സി ചാക്കോ പറഞ്ഞു. ഇത്തരം വിപത്തുകള്‍ തടയാന്‍ സ്ത്രീസമൂഹം ഒന്നടങ്കം പൊരുതുന്ന മനുസുമായി മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാഷണലിസ്റ്റ് മഹിളാ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന സംസ്ഥാനതല സ്ത്രീധനവിരുദ്ധ ക്യാമ്പെയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പി സി ചാക്കോ. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി എന്‍എംസി പുറത്തിറക്കുന്ന ലഘുലേഖ കൊച്ചിയിലെ എന്‍സിപി സംസ്ഥാന കമ്മറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന അദ്ധ്യക്ഷ ഷീബ ലിയോണ്‍ ഏറ്റുവാങ്ങി. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ക്യാമ്പെയിന്‍ സംഘടിപ്പിക്കാനാണ് എന്‍എംസി തീരുമാനം. സ്ത്രീധന വിരുദ്ധ ലഘുലേഖ എല്ലാ വീടുകളിലും വിതരണം ചെയ്യുമെന്ന് ഷീബ ലിയോണ്‍ പറഞ്ഞു. ഗാര്‍ഹിക പീഡനങ്ങളും സ്ത്രീകള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും നേരിട്ടറിയുന്നതിനും സൗജന്യ നിയമസഹായം നല്‍കുന്നതിനുമായി ജില്ലകള്‍തോറും എന്‍എംസി സെല്ലുകള്‍ രൂപീകരിക്കും. എന്‍സിപി ദേശീയ സെക്രട്ടറി എന്‍ എ മുഹമ്മദ്കുട്ടി, സംസ്ഥാന ഉപാദ്ധ്യക്ഷ ലതിക സുഭാഷ്, സംസ്ഥാന സെക്രട്ടറി വി ജി രവീന്ദ്രന്‍, മിനി സോമന്‍ എന്‍ എം.സി ഭാരവാഹികളായ സുലോചന തമ്പി, ഉഷ ഹരിദാസ്, ബീന ജോബി, ജോളി ആന്റണി, ജിഷ ആര്‍ ബി, അഞ്ജു രാജേഷ്, സന്ധ്യ ചാക്കോ, ശ്രുതി ഹാരിസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.

spot_img

Check out our other content

Check out other tags:

Most Popular Articles