Sunday, April 28, 2024

കോട്ടയം കടുവാക്കുളത്ത് വാഹനാപകടം ;സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

FEATUREDകോട്ടയം കടുവാക്കുളത്ത് വാഹനാപകടം ;സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

കോട്ടയം മൂലവട്ടം കടുവാക്കുളത്ത് സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യാത്രക്കാരന് പരിക്ക്. ഇന്ന് രാവിലെ പത്തരയോടെ കടുവാക്കുളം ജംഗ്ഷനിലായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കിൽ ഇടിക്കുകയായിരുന്നു.

പരിക്കേറ്റ ആളെ കോട്ടയം ജില്ല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റയാളെ തിരിച്ചറിഞ്ഞില്ല. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തെ തുടർന്ന് സംഭവ സ്ഥലത്ത് നേരിയ ഗതാഗത തടസ്സവും നേരിട്ടു.

spot_img

Check out our other content

Check out other tags:

Most Popular Articles