അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം. കണ്ണംകുഴിയിൽ പാപ്പാത്ത് രജീവിന്റെ പറമ്പിലാണ് ആന എത്തിയത്. രാത്രി എത്തിയ ആന വാഴകൾ നശിപ്പിച്ചു. പുഴയോട് ചേർന്ന് വനം വകുപ് ഇട്ടിരുന്ന ഫെൻസിങ് തകർത്താണ് ആന ജനവാസമേഖലയിലെത്തിയത്. പുലർച്ചെയോടെയാണ് ആന ജനവാസ മേഖലയിൽ നിന്ന് തിരിച്ചുപോയത്.