Sunday, April 28, 2024

രണ്ടാം തവണയും യുഡിഎഫ് പാട്ടും പാടി ജയിക്കുമെന്ന് രമ്യ ഹരിദാസ്

FEATUREDരണ്ടാം തവണയും യുഡിഎഫ് പാട്ടും പാടി ജയിക്കുമെന്ന് രമ്യ ഹരിദാസ്

ആലത്തൂരിൽ പാട്ട് തുടരുക തന്നെ ചെയ്യുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. രണ്ടാം തവണയും യുഡിഎഫ് പാട്ടും പാടി ജയിക്കുമെന്ന് രമ്യ ഹരിദാസ് പറയുന്നു.

പാട്ട് ആര് ആവശ്യപ്പെട്ടാലും പാടിക്കൊടുക്കുക തന്നെ ചെയ്യും. പാട്ടു പാടി പ്രചാരണം ആരംഭിക്കാനാണ് പാര്‍ട്ടി പറഞ്ഞത്. ഇത്തവണയും പാട്ടു പാടും. ഇപ്പോൾ കല്യാണമില്ല, ഞാനും രാഹുൽ ഗാന്ധിയും രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ്.

മതേതരത്വത്തിന് വേണ്ടിയുള്ള ഒറ്റക്കെട്ടായി പോരാട്ടത്തിലാണെന്നും രമ്യ ഹരിദാസ് പറഞ്ഞു. ഏത് പരിപാടിയിൽ പങ്കെടുക്കുമ്പോഴും ഒരു പാട്ട് പാടണമെന്ന് ഒരമ്മ ചോദിച്ചാൽ പാടാതിരിക്കാൻ കഴിയില്ല. അത് ആലത്തൂരിൽ തുടരുക തന്നെ ചെയ്യുമെന്നും അവർ വ്യക്തമാക്കി

spot_img

Check out our other content

Check out other tags:

Most Popular Articles