Thursday, May 2, 2024

രാഹുല്‍ ഗാന്ധിയുടെ ‘ഭാരത് ജോഡോ’ യാത്ര ഇന്ന് നാഗര്‍കോവിലില്‍ നിന്ന്

FEATUREDരാഹുല്‍ ഗാന്ധിയുടെ 'ഭാരത് ജോഡോ' യാത്ര ഇന്ന് നാഗര്‍കോവിലില്‍ നിന്ന്

രാഹുല്‍ ഗാന്ധിയുടെ ‘ഭാരത് ജോഡോ’ യാത്ര ഇന്ന് നാഗര്‍കോവിലില്‍ നിന്ന് . പുളിയൂര്‍കുറിച്ചി ദൈവസഹായം പിള്ള ദേവാലയം വരെയാണ് ആദ്യഘട്ടം .

ഉച്ചയ്ക്ക് ശേഷം മുളകുമൂട് വരെ എത്തി ഇന്നത്തെ യാത്ര അവസാനിക്കും. മറ്റന്നാള്‍ യാത്ര കേരളത്തില്‍ പ്രവേശിക്കും

150 ദിവസം ഹോട്ടലുകളില്‍ പോലും താങ്ങാതെയാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത്‌ ജോഡോ യാത്ര. രാഹുല്‍ ഗാന്ധി ഉള്‍പ്പടെ യാത്രാ അംഗങ്ങള്‍ എല്ലാവര്‍ക്കും താമസം ഒരുക്കിയിരിക്കുന്നത് 60 കണ്ടെയ്നര്‍ ലോറികളില്‍ ആണ്. ഭക്ഷണം ആകട്ടെ വഴിയോരത്തും. ഇനിയുള്ള 5 മാസം യാത്രാ അംഗങ്ങളുടെ ദിനചര്യ ഇതായിരിക്കും

രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രക്ക് കന്യാകുമാരിയില്‍ ആണ് തുടക്കമായത്. പ്രാര്‍ത്ഥനായോഗത്തിന് ശേഷം ഗാന്ധി സ്മൃതി മണ്ഡപത്തില്‍ വെച്ച്‌ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനില്‍ നിന്നും പതാക രാഹുല്‍ ഗാന്ധി ഏറ്റു വാങ്ങിയതോടെയാണ് നൂറ്റിയമ്ബത് ദിവസം നീളുന്ന യാത്രക്ക് തുടക്കമായത്.

spot_img

Check out our other content

Check out other tags:

Most Popular Articles