Thursday, May 2, 2024

സംവിധായകന്‍ വിനയന്റെ തിരിച്ച്‌ വരവ് 

FEATUREDസംവിധായകന്‍ വിനയന്റെ തിരിച്ച്‌ വരവ് 

സംവിധായകന്‍ വിനയന്റെ തിരിച്ച്‌ വരവ് എന്ന തരത്തിലാണ് മലയാള ചിത്രം പത്തൊമ്ബതാം നൂറ്റാണ്ട് പ്രേക്ഷക ശ്രദ്ധ നേടിയത്.വന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മാതാവ്.സിജു വില്‍സന്‍ ആണ് ചിത്രത്തില്‍ നായകന്‍. 

തിരുവോണ ദിനത്തിലാണ് ചിത്രം തീയേറ്ററുകളിലേക്ക് എത്തിയത് എങ്കിലും വിനയന്‍ തീര്‍ത്ത മായാജാലം കാണാന്‍ നിരവധി പേരാണ് തിയേറ്ററുകളില്‍ എത്തിയത്. മികച്ച പ്രതികരണം തന്നെയാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിരക്കുന്നത്. ഇത്തരത്തിലോരു ചിത്രം എടുക്കാന്‍ സംവിധായകന്‍ കാണിച്ച ധൈര്യത്തെയാണ് നിരവധി പേര്‍ പ്രശംസിക്കുന്നത്.

കേരളത്തില്‍ മാത്രം 200ല്‍ ഏറെ സ്‌ക്രീനുകളാണ് ചിത്രത്തിനായി ഒരുക്കിയിരുന്നത്. യുകെ ഉള്‍പ്പെടെ യൂറോപ്പിലും നോര്‍ത്ത് അമേരിക്കയിലുമായി വലിയ സ്‌ക്രീന്‍ കൗണ്ടോടെയാണ് ചിത്രത്തിന്റെ റിലീസ്.

spot_img

Check out our other content

Check out other tags:

Most Popular Articles