Thursday, May 2, 2024

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റ ലിസ് ട്രസ് ജനകീയ സാമ്ബത്തിക സഹായ വാഗ്ദാനങ്ങളുമായി രംഗത്ത്

FEATUREDബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റ ലിസ് ട്രസ് ജനകീയ സാമ്ബത്തിക സഹായ വാഗ്ദാനങ്ങളുമായി രംഗത്ത്

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റ ലിസ് ട്രസ് ജനകീയ സാമ്ബത്തിക സഹായ വാഗ്ദാനങ്ങളുമായി രംഗത്ത്.

ജനങ്ങള്‍ ഒരുവര്‍ഷം കൊടുക്കേണ്ട വൈദ്യുതി ബില്ലില്‍ ഇളവു വരുത്തുമെന്ന പ്രഖ്യാപനത്തോടെയാണ് ലിസ് ട്രസ് തുടക്കമിട്ടിരിക്കുന്നത്.

ഒരു വര്‍ഷത്തെ ശരാശരി ഊര്‍ജ്ജ ഉപഭോഗ ബില്ല് 2500 പൗണ്ടില്‍ കൂടാത്ത വിധം സംവിധാനം ഒരുക്കുമെന്നാണ് സൂചന. വരുന്ന ഒക്ടോബര്‍ മുതലാണ് വൈദ്യുതി നിരക്കില്‍ പുതിയ മാറ്റം വരുത്തുന്നത്. വരുന്ന രണ്ട് വര്‍ഷത്തേയ്‌ക്ക് ജനങ്ങള്‍ക്ക് വേണ്ട ഇളവുകള്‍ നല്‍കി അവരുടെ സാമ്ബത്തിക ഞെരുക്കം പരിഹരിക്കുമെന്നാണ് ലിസ് ട്രസ് ഉറപ്പു നല്‍കുന്നത്.

കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ശരാശരി ഒരു ബ്രിട്ടീഷ് പൗരന്റെ വീട്ടാവശ്യത്തിനുള്ള ഗ്യാസ്-വൈദ്യുതി ബില്ല് 1971 പൗണ്ടില്‍ നിന്നാണ് ഒറ്റയടിക്ക് കുതിച്ച്‌ 3549ലേയ്‌ക്ക് കയറിയത്. പുതിയ ആനുകൂല്യ പ്രഖ്യാപനം വീടുകള്‍ക്കൊപ്പം വ്യാപാര-വാണിജ്യമേഖലയ്‌ക്കും ലഭിക്കുമെന്നും ലിസ്ട്രസ് അറിയിച്ചു. പ്രവര്‍ത്തിക്കാന്‍ വിഷമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രത്യേക പരിഗണന ആറു മാസത്തിന് ശേഷം നല്‍കുമെന്നും ലിസ് അറിയിച്ചു

spot_img

Check out our other content

Check out other tags:

Most Popular Articles