Thursday, May 2, 2024

മധ്യപ്രദേശ് പ്രളയത്തില്‍ കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി

Newsമധ്യപ്രദേശ് പ്രളയത്തില്‍ കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി

മധ്യപ്രദേശ് പ്രളയത്തില്‍ കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി. ഛത്തര്‍പൂരിലെ പറ്റ്ന ഗ്രാമത്തില്‍ നിന്നാണ് നിര്‍മ്മല്‍ ശിവരാജന്റെ മൃതദേഹം കണ്ടെത്തിയത്.

നിര്‍മ്മല്‍ സഞ്ചരിച്ച കാര്‍ നേരത്തെ കണ്ടെത്തിയിരുന്നു.

ജപല്‍പൂരില്‍ ലെഫ്റ്റനന്റ് ആയ ഭാര്യ ഗോപി ചന്ദ്രയെ കണ്ടശേഷം ജോലി സ്ഥലത്തേയ്ക്ക് തിരികെ മടങ്ങുന്നതിനിടെയാണ് നിര്‍മ്മല്‍ ശിവരാജനെ കാണാതായത്. നര്‍മ്മദാപുരത്തെ ബച്ച്‌വാര ഗ്രാമത്തിലാണ് നി‍മ്മലിന്റെ ഫോണിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ കാണിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പ്രദേശത്ത് തിരച്ചില്‍ നടത്തുന്നത്. മധ്യപ്രദേശ് പൊലീസ് സംഘത്തിന് ഒപ്പം എന്‍ഡിആര്‍എഫ് സംഘത്തെയും തിരച്ചിലിന് നിയോഗിച്ചിരുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles