Thursday, May 2, 2024

ജയിലിന്റെ നിശബ്ദതയെ മാറ്റിമറിച്ച് അന്തരീക്ഷം ആഹ്ലാദഭരിതമാക്കി നിർമ്മല പബ്ലിക് സ്കൂളിലെ കുട്ടികൾ

FEATUREDജയിലിന്റെ നിശബ്ദതയെ മാറ്റിമറിച്ച് അന്തരീക്ഷം ആഹ്ലാദഭരിതമാക്കി നിർമ്മല പബ്ലിക് സ്കൂളിലെ കുട്ടികൾ

എരുമേലി നിർമ്മല സ്കൂളിലെ കുട്ടികൾ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ പൊൻകുന്നം സബ് ജയിലിൽ നടത്തി.

14/08/22 ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ആ ചരിത്ര മുഹൂർത്തം അരങ്ങേറിയത്.
കുട്ടികളോടൊപ്പം എല്ലാം മറന്ന് ജയിൽ നിവാസികളും ആനന്ദിച്ചു. കുട്ടികളും അധ്യാപകരും ചേർന്ന് അവർക്കുവേണ്ടി കലാപരിപാടികൾ അവതരിപ്പിച്ചു.

പാട്ടും ഡാൻസും കോമഡിയും, നാടൻ പാട്ടും ഒക്കെയായി ഒരു ദിവസം ജയിലിൽ ഉത്സവ പ്രതീതി ആയിരുന്നു.

ജയിൽവാസികൾക്ക് വേണ്ടി നടത്തിയ ഗെയിമുകൾ വളരെ രസകരമായിരുന്നു. പ്രയാസങ്ങളും നൊമ്പരങ്ങളും ആകുലതകളും അവർ സ്വയം മറന്ന് ആവേശപൂർവ്വം പങ്കെടുത്തു. അതിനുശേഷം ഓൺ ദി സ്പോട്ട് മത്സരങ്ങളും നടത്തി. വിജയികളായ എല്ലാവർക്കും ആകർഷകമായ സമ്മാനങ്ങളും നൽകി. എരുമേലി കോൺവെന്റിൽ നിന്നും പ്രത്യേകം ഉണ്ടാക്കിയ ഉണ്ണിമധുരവും ഏവരെയും സന്തോഷഭരിതരാക്കി.

കുട്ടികളെ സംബന്ധിച്ചും ഇത് തികച്ചും ഒരു വ്യത്യസ്ത അനുഭവമായിരുന്നു.
തങ്ങളുടേതായ ചില ദുർബല നിമിഷങ്ങളിൽ വന്നുഭവിച്ച തെറ്റിന്റെ പരിണിതഫലം അനുഭവിച്ച് ജയിലിൽ ആയിരിക്കുന്നവരും, അതിനുള്ളിലാക്കപ്പെട്ട വരെയോക്കെ നേരിൽ കാണുവാൻ ലഭിച്ച ഒരു വലിയ അനുഭവമായിരുന്നു. കുട്ടികൾ തങ്ങളുടെ വ്യത്യസ്തമായ കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള വേദി എന്നതിലുപരി, തങ്ങളുടെ പ്രകടനങ്ങൾ പോലും അവരെ എത്രത്തോളം സ്വാധീനിച്ചു എന്ന് എല്ലാ കുട്ടികൾക്കും തികച്ചും അത്ഭുതമായിരുന്നു. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഈ നിമിഷങ്ങളെ കുട്ടികൾ തികഞ്ഞ ചാരിതാർത്ഥ്യത്തോടെ ഓർക്കുന്നു. സ്വന്തം കുട്ടികളെ ഓർക്കുവാനും അവരുടെ സ്നേഹ പരിചരണങ്ങൾ അയവെറുക്കുവാനുമുള്ള അവസരമായും ജയിൽവാസികൾക്ക് കുട്ടികളുടെ സ്നേഹപൂർവ്വമായ ഇടപെടലുകൾ വഴിയൊരുക്കി. എല്ലാവരുടെയും മനസ്സുകളെ ഈറനണിയിച്ച ധന്യ മുഹൂർത്തം ആയിരുന്നു ജയിൽ പ്രോഗ്രാം.

സ്വതന്ത്ര ഇന്ത്യയുടെ 75 പിറന്നാളിന്റെയും, പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളിന്റെയും, ജീസസ് ഫേർട്ടേനിറ്റിയുടെ മധ്യസ്ഥനായ വിശുദ്ധ മാക്സ് മില്യൻ കോർബയുടെ തിരുന്നാളിന്റെയും പ്രത്യേകതകൾ കോർത്തിണക്കി സ്കൂൾ അഡ്മിനിസ്ട്രേറ്റർ ടെസ്സി മരിയ സിസ്റ്റർ ആമുഖപ്രസംഗം നടത്തി. ജീസസ് ഫേർട്ടേനിറ്റിയുടെ കോട്ടയം സോണൽ സെക്രട്ടറിയാണ്. കഴിഞ്ഞ 15 വർഷങ്ങളായി സിസ്റ്റർ ഈ രംഗത്ത് ശുശ്രൂഷ ചെയ്തു വരുന്നു.

കുട്ടികളുടെ പ്രോഗ്രാമിന് പ്രിൻസിപ്പാൾ സിസ്റ്റർ വിൻസി എഫ്.സി.സി, ശ്രീ ലിജോ മോൻ തോമസ്, ശ്രീ ജോമോൻ കെ.വി, ശ്രീമതി ഡോണ മരിയ മൈക്കിൾ എന്നിവർ നേതൃത്വം നൽകി.
ബഹുമാനപ്പെട്ട സൂപ്രണ്ട് ഗോപകുമാർ സാർ, ഡെപ്യൂട്ടി പ്ലസ് വൺ ഓഫീസേർസ് ഷിജുരാജ് എസ് ആർ, നൗഫൽ ബി, അസിസ്റ്റന്റ് പ്രസിഡന്റ് ഓഫീസേഴ്സ് മുകേഷ് കുമാർ, കെഎം വിപിൻ ജി, ബിജിഎം ജോൺ എന്നിവരുടെ പ്രത്യേക സഹകരണത്തിന് സ്കൂൾ അധികൃതർ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തി.

spot_img

Check out our other content

Check out other tags:

Most Popular Articles