Sunday, May 5, 2024

ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കി ജലീല്‍ നാട്ടിലെത്തി: വിവാദങ്ങൾ അവസാനിച്ചെന്ന് കെ ടി ജലീൽ

TOP NEWSINDIAഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കി ജലീല്‍ നാട്ടിലെത്തി: വിവാദങ്ങൾ അവസാനിച്ചെന്ന് കെ ടി ജലീൽ

കശ്മീര്‍ പരാമര്‍ശത്തെത്തുടര്‍ന്ന് വിവാദത്തിലായ കെ ടി ജലീല്‍ ഡല്‍ഹിയിലെ ഇന്നത്തെ പരിപാടികള്‍ റദ്ദാക്കി നാട്ടിലേക്ക് മടങ്ങി.ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ച വിവാദങ്ങൾ അവസാനിച്ചെന്ന് കെ ടി ജലീൽ . ഡൽഹിയിൽ നിന്നും മടങ്ങിയത് മുൻ നിശ്ചയ പ്രകാരമാണ്.

കൊച്ചിയിലെത്തിയ കെ ടി ജലീൽ വളാഞ്ചേരിയിലേക്ക് തിരിച്ചു. കശ്മീർ സംബന്ധിച്ച പരാമർശം കെ ടി ജലീൽ ഇന്നലെ പിൻവലിച്ചിരുന്നു. നോര്‍ക്കയുടെ പരിപാടിയില്‍ ഇന്ന് പങ്കെടുക്കേണ്ടതായിരുന്നു. പുലര്‍ച്ചെ മൂന്നിനുള്ള വിമാനത്തില്‍ ഡല്‍ഹിയില്‍നിന്ന് തിരിച്ചു. അതേസമയം ജലീൽ മടങ്ങിയത് വീട്ടില്‍നിന്ന് സന്ദേശം ലഭിച്ചതിനാലെന്ന് എ.സി.മൊയ്തീന്‍ പറഞ്ഞു.

spot_img

Check out our other content

Check out other tags:

Most Popular Articles