Saturday, May 4, 2024

മരക്കാർ’ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കാഞ്ഞിരപ്പള്ളി സ്വദേശി പിടിയിൽ

TOP NEWSKERALAമരക്കാർ' സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കാഞ്ഞിരപ്പള്ളി സ്വദേശി പിടിയിൽ

‘മരക്കാർ’ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കാഞ്ഞിരപ്പള്ളി സ്വദേശി പിടിയിൽ.
പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ‘മരക്കാർ – അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് ടെലെഗ്രാമിലൂടെ പ്രചരിപ്പിച്ച പ്രതിയെ പോലീസ് പിടികൂടി.
നിർമ്മാതാവ് ആന്റണി പെരുമ്പാവൂറിന്റെ പരാതിയെ തുടർന്ന് ഇന്ന് രാവിലെ 11.30യോടെ കാഞ്ഞിരപ്പള്ളി പരിധിയിൽ വച്ചാണ് പിടികൂടിയത് . പ്രതിയെ കാഞ്ഞിരപ്പള്ളി പോലീസ് കോട്ടയം സൈബർ പോലീസിന് കൈമാറി.കാഞ്ഞിരപ്പള്ളി സ്വദേശി നസിഫ് ആണ് പിടിയിലായത്. ഇദ്ദേഹം കാഞ്ഞിരപ്പള്ളി പേട്ടകവലയിൽ മൊബൈൽ ഷോപ്പ് നടത്തുകയാണ്. ചിത്രത്തിന്റെ വ്യാജ പതിപ്പ് സിനിമ കമ്പനി എന്ന ടെലിഗ്രാം ഗ്രൂപ്പിലൂടെയാണ് പ്രചരിപ്പിച്ചത്. ഇനിയും കൂടുതൽ പ്രതികൾ വരും ദിവസങ്ങളിൽ പിടിയിലാകുമെന്നാണ് സൂചന.

spot_img

Check out our other content

Check out other tags:

Most Popular Articles