Wednesday, May 8, 2024

നേതൃമാറ്റത്തില്‍ കേന്ദ്ര സന്ദേശം ഇന്ന് വൈകീട്ടെന്ന് യദ്യൂരപ്പ; കര്‍ണാടക ബിജെപി സമ്മര്‍ദ്ദത്തില്‍

TOP NEWSKERALAനേതൃമാറ്റത്തില്‍ കേന്ദ്ര സന്ദേശം ഇന്ന് വൈകീട്ടെന്ന് യദ്യൂരപ്പ; കര്‍ണാടക ബിജെപി സമ്മര്‍ദ്ദത്തില്‍

ഇന്ന് വൈകുന്നേരത്തിനുള്ളില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നേതൃമാറ്റം സംബന്ധിച്ച സന്ദേശം ലഭിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ. കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറ്റുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് യദ്യൂരപ്പ ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയത്.

അടുത്തത് ദലിത് സമുദായത്തില്‍ നിന്നുള്ള മുഖ്യമന്ത്രിയാണോയെന്ന ചോദ്യത്തിന് എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ഇന്ന് വൈകീട്ട് തന്നെ കേന്ദ്ര നേതൃത്വം അറിയിക്കുമെന്ന് യദ്യൂരപ്പ അറിയിച്ചത്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കേന്ദ്ര നേതൃത്വത്തിന്റെ അധികാര പരിധിയില്‍പ്പെടുന്നതാണെന്നും യദ്യൂരപ്പ സൂചന നല്കി.

എന്നാല്‍ ബി ജെ പി കേന്ദ്ര നേതൃത്വത്തില്‍ നിന്ന് ശനിയാഴ്ച്ചവരേയും ഇത് സംബന്ധിച്ച് വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല.

തിങ്കളാഴ്ച്ചയാണ് യദ്യൂരപ്പ സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തീകരിക്കുക. എന്നാല്‍ ലിംഗായത്ത് സമുദായത്തിന്റേയും സന്ന്യാസിമഠങ്ങളുടേയും സമ്മര്‍ദ്ദം ശക്തമായി യദ്യൂരപ്പയെ പിന്തുണയ്ക്കുമ്പോള്‍ കേന്ദ്ര നേതൃത്വം പെട്ടെന്ന് തീരുമാനം എടുക്കില്ലെന്നാണ് സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇന്ന് തന്നെ യദ്യൂരപ്പയുടെ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് വ്യക്തത ലഭിക്കുമെന്നാണ് ബിജെപിയിലെ ഒരു വിഭാഗം പ്രതീക്ഷിക്കുന്നത്

spot_img

Check out our other content

Check out other tags:

Most Popular Articles