Saturday, May 4, 2024

കേരള രാഷ്ട്രീയത്തിലെ വമ്പനെ മലർത്തിയടിച്ച് വൻ ഭൂരിപക്ഷത്തിൽ പൂഞ്ഞാറിൽ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ വിജയിച്ചു

Electionകേരള രാഷ്ട്രീയത്തിലെ വമ്പനെ മലർത്തിയടിച്ച് വൻ ഭൂരിപക്ഷത്തിൽ പൂഞ്ഞാറിൽ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ വിജയിച്ചു

പൂഞ്ഞാറിൽ പി സി യെ മലർത്തിയടിച്ച് ജോസ് കെ മാണിയുടെ പടയാളി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ 11404 വോട്ടിന്റെ വൻ വിജയം നേടിയത് ചരിത്രത്താളുകളിൽ രേഖപ്പെടുത്തും. ഇത് സൗമ്യതയുടെ വിജയമാണ്. ജനകീയതയുടെ വിജയമാണ്. മോശം ഭാഷാ പ്രയോഗങ്ങൾക്കെതിരെ സത്ഭാഷണങ്ങൾക്ക് സത്പ്രവർത്തികൾക്ക് പൂഞ്ഞാറിലെ ജനങ്ങൾ നല്കിയ അംഗീകാരമാണ്. മതേതതരത്വത്തിന്റെ എരുമേലി യുൾപ്പെടുന്ന പൂഞ്ഞാറിൽ എല്ലാ ജനവിഭാഗങ്ങളും ജാതി മത ചിന്തകൾക്കതീതമായി അവരുടെ ജനപ്രതിനിധിയായ സൗമ്യനായ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കലിനെ തിരഞ്ഞെടുക്കുകയായിരുന്നു.
പൂഞ്ഞാറിൽ ഏറെ വികസനങ്ങൾ നടത്തേണ്ടതുണ്ട്. അതിന് കരുത്തനും കർമ്മശേഷിയുമുള്ളയാളെയാണ് പൂഞ്ഞാറുകാർ തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ 40 വർഷമായി എം എൽ എ ആയി ചീഫ് വിപ്പായി എതിരാളിയില്ലാതെ പകർന്നാടിയ പി സി ജോർജ് എന്ന കേരള രാഷ്ട്രീയത്തിലെ വമ്പനെയാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ പുതുമുഖമായ അഡ്വ സെബാസ്‌റ്റ്യൻ കുളത്തുങ്കൽ പരാജയപ്പെടുത്തിയത്. മേഘദൂത് ന്യൂസിന്റെ ആശംസകൾ നിയുക്ത പൂഞ്ഞാർ എം എൽ എയ്ക്ക്

മാനവസേവ തന്നെയാണ് മാധവ സേവയെന്ന ആപ്തവാക്യം അന്വർത്ഥമാക്കുന്ന പൊതുപ്രവർത്തന രീതിയാണ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അനുവർത്തിച്ച് പോരുന്നതെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. കഴിഞ്ഞ 30 വർഷമായി പൊതുജനങ്ങൾക്കിടയിലാണ്.

കേരളാ വിദ്യാർത്ഥി കോൺഗ്രസിലൂടെ 1987-ൽ കാഞ്ഞിരപ്പള്ളി സെന്റ് ഡോമനിക്സ് കോളേജ് യൂണിയൻ ചെയർമാനായാണ് മുഖ്യധാരാ പൊതുപ്രവർത്തനത്തിന് തുടക്കം കുറിച്ചത്. ഇടതുപക്ഷ വിദ്യാർത്ഥി മുന്നണിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച് കോളേജ് യൂണിയൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത് വലിയ ഭൂരിപക്ഷത്തോടെയായിരുന്നു.. നാളിതു വരെ വിവിധ തലങ്ങളിൽ15 തിരഞ്ഞെടുപ്പുകളിൽ പരാജയമറിയാതെ ജയിച്ചു വന്നതും ജനങ്ങളുടെ അചഞ്ചലമായ വിശ്വാസവും ഉറച്ച പിന്തുണയും കൊണ്ടാണെന്നതിൽ സംശയമില്ല. കേരളാ കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് അംഗവും കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ സംശുദ്ധവും സുതാര്യവുമായ പൊതുപ്രവർത്തന രീതിയിലൂടെയാണ് ജനമനസ്സുകളിൽ ചിരപ്രതിഷ്ഠ നേടിയിരിക്കുന്നത്.

1990 – മുതൽ കൂവപ്പള്ളി സഹകരണ ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗവും കഴിഞ്ഞ 12 വർഷമായി ജനകീയനായ പ്രസിഡണ്ടായും തുടരുന്നു. കടുത്ത സാമ്പത്തീക പ്രതിസന്ധിയിലായി ലിക്വിഡേഷനിലേക്ക് നീങ്ങിയിരുന്ന ബാങ്കിനെ മികച്ച നേതൃത്വപരമായ ഇടപെടലിലൂടെ ഏ ക്ലാസ് ബാങ്കാക്കി ഉയർത്താൻ കഴിഞ്ഞത് ഓഹരിയുടമകൾക്ക് മറ്റൊരു പ്രസിഡണ്ടിനെ പറ്റി ചിന്തിക്കാൻ പിന്നീട് അവസരമില്ലാതാക്കി.. ഇപ്പോൾ ഈ സഹകരണ ബാങ്ക് 25 ശതമാനം ലാഭവിഹിതമാണ് ഓഹരിയുടമകൾക്ക് നല്കുന്നത്.

1995 മുതൽ മലനാട് ഡെവലപ്മെന്റ് സൊസൈറ്റി ഡയാക്ടർ ബോർഡ് അംഗമാണ്. എം.ഡി. എസിന്റെ കർഷകർക്ക് ഉപകാരപ്രദമായ പല പദ്ധതികൾക്ക് പിന്നിലും സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ പങ്കും എടുത്തുപറയത്തക്കതാണ്.
രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ പ്രമുഖരായ പലരും പഠിച്ചിറങ്ങിയ കാഞ്ഞിരപ്പളി സെന്റ് ഡോമനിക്സ് കോളേജിന്റെ പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡണ്ടെന്ന നിലയിൽ കഴിഞ്ഞ 15 വർഷമായി മികച്ച നേതൃത്വം നല്കുന്നു. കാഞ്ഞിരപ്പള്ളി ലയൺസ് ക്ലബ്ബ് പ്രസിഡണ്ട, കാഞ്ഞിരപ്പള്ളി റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി ഭരണ സമിതിയംഗം, കാഞ്ഞിരപ്പള്ളി ബാർ അസോസിയേഷൻ സെക്രട്ടറി എന്നീ നിലകളിലും ശ്രദ്ധേയമായ പ്രവർത്തനത്തിലൂടെ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞുവെന്നത് അഡ്വ സെബാസ്റ്റ്യൻ കുളത്തിങ്കലെന്ന പൊതുപ്രവർത്തകന്റെ നേട്ടങ്ങളാണ്.

2005 ലും 2015 ലും കോട്ടയം ജില്ലാ പഞ്ചായത്തംഗമായി കാഞ്ഞിരപ്പള്ളി ഡിവിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത് രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിൽ കേരളം ശ്രദ്ധിച്ച നേട്ടങ്ങൾ കൈവരിക്കാനിടയാക്കി. ജില്ലയിൽ കാഞ്ഞിരപ്പള്ളി ഡിവിഷനെ വികസനരംഗത്ത് ഒന്നാമതെത്തിക്കാൻ കഴിഞ്ഞത് കൃത്യമായ ഇടപെടലുകളിലൂടെയുള്ള അക്ഷീണ പരിശ്രമങ്ങളാലാണ്.

2005-10 കാലയളവിൽ 5 കോടി രൂപയുടേയും 2015-20 കാലയളവിൽ 14 കോടി രൂപയുടേയും വികസന പ്രവർത്തനങ്ങൾ കാഞ്ഞിരപ്പള്ളി ഡിവിഷനിൽ നടത്താനായെന്നത് അഭിമാനത്തോടെ പറയാനാവും.
ഒന്നര വർഷം മാത്രമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി പ്രവർത്തിക്കാൻ കഴിഞ്ഞതെങ്കിലും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടന്നത് കോട്ടയം ജില്ലയിലായിരുന്നുവെന്നത് ജില്ലാ ഭരണകൂടവുമായി ചേർന്നുള്ള മികച്ച ടീം വർക്കിന്റെ ഫലമായിരുന്നു. സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയ വെള്ളപ്പൊക്ക സമയത്തും കോവി ഡ് മഹാമാരിയിലും ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളിലും കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിലും പ്രശംസനീയമായ നേതൃത്വം നല്കാൻ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടെന്ന നിലയിൽ സാധിച്ചുവെന്നത് എതിരാളികൾ പോലും അംഗീകരിക്കുന്ന കാര്യമാണ്. വിവാദങ്ങൾക്ക് പുറകെ പോയി മാധ്യമ ശ്രദ്ധ നേടുന്നതിലും അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്ന പൊതുപ്രവർത്തകൻ ശ്രദ്ധിച്ചത് വികസന പ്രവർത്തനങ്ങളിലും ദുരന്തനിവാരണ പ്രവർത്തനങ്ങളിലും കോവിഡ് രോഗവ്യാപന നിയന്ത്രണങ്ങളിലുമാണ്

spot_img

Check out our other content

Check out other tags:

Most Popular Articles