Sunday, May 19, 2024

പെരുമാറ്റച്ചട്ടം ലംഘിച്ചു……ജോസ് കെ മാണിക്കെതിരെ യു ഡി എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

Electionപെരുമാറ്റച്ചട്ടം ലംഘിച്ചു……ജോസ് കെ മാണിക്കെതിരെ യു ഡി എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി

പാലായിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിക്കെതിരെ യു ഡി എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. ജോസ് കെ മാണി പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് മാണി സി കാപ്പന്റെ ആരോപണം. പരസ്യ പ്രചാരണ സമയം കഴിഞ്ഞ ശേഷം ജോസ് കെ മാണി പാര്‍ട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കി. ഇത് വോട്ടര്‍മാരെ സ്വാധീനിക്കാനാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് മാണി സി കാപ്പന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്.

പാലായില്‍ ജോസ് കെ മാണിക്ക് പരാജയ ഭീതിയാണെന്ന് മാണി സി കാപ്പന്‍ ഇന്നലെ പറഞ്ഞിരുന്നു. പരാജയ ഭീതി കാരണമാണ് പാലായില്‍ തന്റെ പേരില്‍ അപരനെ പോലും നിര്‍ത്തിയത്. ഇത് മാന്യതയുളള ആരും ചെയ്യുന്ന പ്രവൃത്തിയല്ല. പണവും മദ്യവും ഒഴുക്കി ജോസ് കെ മാണി വോട്ട് പിടിക്കുന്നു എന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കാപ്പന്‍ പറഞ്ഞിരുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles