Saturday, May 18, 2024

കിഫ്ബിക്കെതിരെ രംഗത്തെത്തുന്നവർ വികസനം വേണ്ട എന്ന നിലപാടുള്ളവർ: പിണറായി വിജയൻ

FEATUREDകിഫ്ബിക്കെതിരെ രംഗത്തെത്തുന്നവർ വികസനം വേണ്ട എന്ന നിലപാടുള്ളവർ: പിണറായി വിജയൻ

കിഫ്ബിക്കെതിരായ നീക്കത്തിന് പിന്നിൽ കേരളത്തെ തകർക്കുക എന്ന ലക്ഷ്യമുണ്ട് വരാമെന്ന് മുഖ്യമന്ത്രി. കിഫ്ബി സാമ്പത്തിക അച്ചടക്കമുള്ള സ്ഥാപനമാണ്. കിഫ്ബി മസാല ബോണ്ടിന് ആര്‍.ബി.ഐ അംഗീകാരമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ തന്നെ ഇത് വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കിഫ്ബിക്കെതിരെ രംഗത്തെത്തുന്നവർ വികസനം വേണ്ട എന്ന നിലപാടുള്ളവരാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ കിഫ്ബിയുടെ മസാലബോണ്ടിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ബോണ്ടിന്‍റെ ആർ.ബി.ഐ അനുമതി സംബന്ധിച്ചും വാദപ്രതിവാദങ്ങളുണ്ടായിരുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles