Sunday, May 19, 2024

അഴിമതിക്കാരല്ലാത്ത മന്ത്രിമാർക്ക് സി പി എം സീറ്റ് നൽകിയില്ലെന്ന് രമേശ് ചെന്നിത്തല, ജി സുധാകരനും തോമസ് ഐസക്കും നല്ല മന്ത്രിമാർ

Electionഅഴിമതിക്കാരല്ലാത്ത മന്ത്രിമാർക്ക് സി പി എം സീറ്റ് നൽകിയില്ലെന്ന് രമേശ് ചെന്നിത്തല, ജി സുധാകരനും തോമസ് ഐസക്കും നല്ല മന്ത്രിമാർ

സ്ഥാനാർഥി പട്ടികയിൽ ജി സുധാകരനെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ചും,തോമസ് ഐസക്കിനെ പുകഴ്ത്തിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.അഴിമതിക്കാരനല്ലാത്ത മന്ത്രിയായിരുന്നു ജി സുധാകരൻ.പ്രതിപക്ഷ ഭരണ പക്ഷ വ്യത്യാസമില്ലാതെ എല്ലാ മണ്ഡലങ്ങളിലും നല്ല കാര്യങ്ങളാണ് ഇദ്ദേഹം ചെയ്തിരിക്കുന്നത്.പൊതുമരാമത്തു മന്ത്രിമാർ പൊതുവെ ആക്ഷേപം കേൾക്കുന്നവരാണ് ഈ മന്ത്രിയെക്കുറിച്ച് ഒരാക്ഷേപവും കേട്ടിട്ടില്ല.എന്നിട്ടും എന്തുകൊണ്ട് അദ്ദേഹത്തന് സീറ്റ് കൊടുത്തില്ല ? അദ്ദേഹത്തോട് നീതികേടല്ലേ കാണിച്ചത്? എന്നും ചെന്നിത്തല ചോദിച്ചു.

ധനമന്ത്രി തോമസ് ഐസക്കിനും സീറ്റ് നൽകാത്തതിൽ അദ്ദേഹം പ്രതിഷേധമറിയിച്ചു.ഐസക്കുമായി നയപരമായ കാര്യങ്ങളിലും,മറ്റു പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ട്,എങ്കിലും ധനമന്ത്രി എന്ന നിലയിൽ നല്ല പ്രകടനം കാഴ്ച്ച വെച്ചയാളാണ് ഐസക്.അഴിമതിക്കാരല്ലാത്തവരെ പിണറായി വിജയന് വേണ്ട അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

spot_img

Check out our other content

Check out other tags:

Most Popular Articles