Sunday, May 19, 2024

“ശബരിമല വിഷയവുമായി ബന്ധപ്പെട്ട അസുരനിഗ്രഹം നടക്കണമെന്നത് വിശ്വാസികളുടെ ആഗ്രഹമാണ്” ഈ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം കാത്തിരുന്ന സ്ഥാനാർഥിയാണ് താനെന്ന് ശോഭ സുരേന്ദ്രൻ

Election"ശബരിമല വിഷയവുമായി ബന്ധപ്പെട്ട അസുരനിഗ്രഹം നടക്കണമെന്നത് വിശ്വാസികളുടെ ആഗ്രഹമാണ്" ഈ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം കാത്തിരുന്ന സ്ഥാനാർഥിയാണ് താനെന്ന് ശോഭ സുരേന്ദ്രൻ

നിയമസഭ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം കാത്തിരുന്ന സ്ഥാനാർഥിയാണ് താനെന്ന് ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. കഴക്കൂട്ടം കാത്തിരുന്നത് കടകംപള്ളിയെ നേരിടാനുള്ള ഒരു സ്ഥാനാർഥിയെ ആണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട അസുരനിഗ്രഹം നടക്കണമെന്നത് വിശ്വാസികളുടെ ആഗ്രഹമാണ്. താൻ അത്തരം ഒരു സ്ഥാനാർഥിയാണെന്നും ശോഭ സുരേന്ദ്രൻ​ പറഞ്ഞു. വി മുരളീധരൻ പ്രവർത്തിച്ച മണ്ഡലത്തിലേക്കുള്ള തന്റെ വരവിൽ കഴക്കൂട്ടത്തെ പ്രവർത്തകർ സന്തോഷത്തിലാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് അടുത്തപ്പോൾ വിശ്വാസികളുടെ വോട്ട് ലക്ഷ്യമിട്ട് കടകംപള്ളി സുരേന്ദ്രൻ കടകംമറിച്ചൽ നടത്തിയെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു. ഒരേ സമയം വിശ്വാസികൾക്കെതിരെ പ്രവർത്തിക്കുകയും തിരഞ്ഞെടുപ്പ് അടുത്തപ്പോൾ വിശ്വാസികളുടെ വോട്ട് ലക്ഷ്യമിടുകയും ചെയ്യുന്നു. തുടർഭരണം ഉണ്ടായാൽ ശബരിമലയിലെ പ്രശ്‌നങ്ങൾ ആവർത്തിക്കുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.ശബരിമല വിഷയങ്ങളിൽ ഗാലറിയിലിരുന്ന് കളി കണ്ടവരാണ് കോൺഗ്രസ്. ഒരു കോൺഗ്രസ് നേതാവിനെതിരെയും ഒരു പെറ്റി കേസ് പോലും നിലനിൽക്കുന്നില്ല. യുഡിഎഫിനെ വിജയിപ്പിച്ച വിശ്വാസികൾ തെറ്റ് തിരുത്തും.

കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രൻ ബിജെപി സ്ഥാനാർഥിയായി എത്തുമ്ബോൾ പോരാട്ടം കനക്കും. നിലവിൽ എൽഡിഎഫിന്റെ സിറ്റിങ് സീറ്റാണ് കഴക്കൂട്ടം. 2016 ൽ 7,347 വോട്ടുകൾക്കാണ് എൽഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ കഴക്കൂട്ടത്ത് ജയിച്ചത്. ബിജെപിയുടെ വി.മുരളീധരൻ രണ്ടാം സ്ഥാനത്തെത്തി. കോൺഗ്രസ് സ്ഥാനാർഥി എം.എ.വാഹിദ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇത്തവണ ഡോ.എസ്.എസ്.ലാലിനെ കളത്തിലിറക്കിയിരിക്കുകയാണ് കോൺഗ്രസ്. ആരോഗ്യരംഗത്ത് മികവ് തെളിയിച്ച എസ്.എസ്.ലാലിലൂടെ കഴക്കൂട്ടത്ത് ശക്തമായ മത്സരം പുറത്തെടുക്കാൻ കഴിയുമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുന്നു.

.

spot_img

Check out our other content

Check out other tags:

Most Popular Articles