Saturday, April 27, 2024

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളായ അഡ്വ സെബാസ്‌റ്റ്യൻ കുളത്തുങ്കലും അഡ്വ മുഹമ്മദ് ഷായും നിയമസഭാ സ്ഥാനാർത്ഥികളായേക്കാം.

Electionകാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളായ അഡ്വ സെബാസ്‌റ്റ്യൻ കുളത്തുങ്കലും അഡ്വ മുഹമ്മദ് ഷായും നിയമസഭാ സ്ഥാനാർത്ഥികളായേക്കാം.

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളായ അഡ്വ സെബാസ്‌റ്റ്യൻ കുളത്തുങ്കലും അഡ്വ മുഹമ്മദ് ഷായും നിയമസഭാ സ്ഥാനാർത്ഥികളായേക്കാം.

എൽഡിഎഫ് സ്ഥാനാർത്ഥിയായി പൂഞ്ഞാർ നിയോജക മണ്ഡലത്തിലേക്കാണ് സെബാസ്റ്റ്യൻ കുളത്തുങ്കലിനെ മത്സരിപ്പിക്കാൻ ആലോചിക്കുന്നത്. എസ്.ഡി കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് കൂടിയാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ .

പാലാരിവട്ടം അഴിമതി ആരോപണത്തിൽ പെട്ട് നില്ക്കുന്ന മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് പകരമാണ് യുഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വ മുഹമ്മദ് ഷായെ മുസ്ലീം ലീഗ് പരിഗണിക്കുന്നത്. സംസ്ഥാന ലോയേഴ്സ്’ ഫോറം പ്രസിഡണ്ടാണ് അഡ്വ മുഹമ്മദ് ഷാ . എരുമേലി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി എച്ച് അബ്ദുൾ സലാമിന്റെ മകനുമാണ് അഡ്വ മുഹമ്മദ് ഷാ

കേരളാ കോൺഗ്രസ് എം സംസ്ഥാന നേതാവും കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ സെബാസ്റ്റ്യൻ കുളത്തുങ്കലിനെ എൽ ഡി എഫ് സ്ഥാനാർത്ഥിയായി പൂഞ്ഞാറിലാണ് ഒന്നാമതായി പരിഗണിക്കുന്നത്. യൂ ഡി എഫ് സ്ഥാനാർത്ഥിയായി കെ പി സി.സി ജനറൽ സെക്രട്ടറി ടോമി കല്ലാനിയേയും കെ പി സി സി സെക്രട്ടറിയും എരുമേലിക്കാരനുമായ അഡ്വ പി എ സലീമിനേയും പരിഗണിക്കുന്നുണ്ട്. ജനപക്ഷ സ്ഥാനാർത്ഥിയായി പി.സി.ജോർജ് എം എൽ എ പ്രചാരണം തുടങ്ങി കഴിഞ്ഞു. എൻ ഡി എ സ്ഥാനാർത്ഥി ആരാണെന്നത് തീരുമാനമായിട്ടില്ല. ബി ഡി ജേ എസ് സ്ഥാനാർത്ഥിയായി എം ആർ ഉല്ലാസിനേയായിരുന്നു പരിഗണിച്ചിരുന്നത്. എയ്ഡഡ് സ്ക്കൂൾ അധ്യാപകനായതിനാൽ ഹൈക്കോടതിയുടെ പുതിയ വിധിയുടെ അടിസ്ഥാനത്തിൽ മത്സരിക്കാനാവില്ല. ബി ജെ പി തന്നെ പൂഞ്ഞാറിൽ മത്സരിക്കുമെന്നാണറിവ്.

spot_img

Check out our other content

Check out other tags:

Most Popular Articles