Friday, April 26, 2024

രാമക്ഷേത്ര നിർമ്മാണത്തിന് വെള്ളിക്കട്ടികൾ ഇനി വേണ്ട, സൂക്ഷിക്കാൻ ഇടമില്ലെന്ന് ശ്രീറാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്..

FEATUREDരാമക്ഷേത്ര നിർമ്മാണത്തിന് വെള്ളിക്കട്ടികൾ ഇനി വേണ്ട, സൂക്ഷിക്കാൻ ഇടമില്ലെന്ന് ശ്രീറാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്..

രാമക്ഷേത്ര നിർമാണത്തിനായി ഭക്തർ ഇനി വെള്ളിക്കട്ടികൾ സംഭാവന ചെയ്യരുതെന്ന അഭ്യർഥനയുമായി ശ്രീരാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ്. ഭക്തർ സംഭാവന ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കണമെന്നും അഭ്യർഥിച്ചു.വെള്ളിക്കട്ടികൾ സൂക്ഷിക്കാൻ ബാങ്ക് ലോക്കറിൽ ഇനി സ്ഥലമില്ലെന്നും അതുകൊണ്ട് ഭക്തർ ഇനി വെള്ളിക്കട്ടികൾ സംഭാവന ചെയ്യരുതെന്ന് അഭ്യർഥനയുമായി ക്ഷേത്ര നിർമാണ ട്രസ്റ്റ് മുന്നോട്ട് വന്നത്. ഇതുവരെ ഏകദേശം 400 കിലോഗ്രാം വെള്ളിക്കട്ടികളാണ് ട്രസ്റ്റിന് സംഭാവനായി ലഭിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭക്തർ ക്ഷേത്ര നിർമാണത്തിനായി വെള്ളിക്കട്ടികൾ അയയ്ക്കുന്നുണ്ടെന്നും ഇതിനോടകം 400 കിലോയോളം വെളളിക്കട്ടികൾ ലഭിച്ചുയെന്ന് ക്ഷേത്ര ട്രസ്റ്റ് (Shri Ram Janmabhoomi Teerth Kshetra Trust) അം​ഗം അനിൽ മിശ്ര പറഞ്ഞു. എന്നാൽ ഇതെല്ലാം എങ്ങനെ സൂക്ഷിക്കുന്നത് പറ്റി ഗൗരവമായി ആലോചിക്കുകയാണെന്ന് ട്രസ്റ്റ് അനിൽ മിശ്ര പറഞ്ഞു.

spot_img

Check out our other content

Check out other tags:

Most Popular Articles