തീർത്ഥാടകരേയും,വിനോദ സഞ്ചാരികളെയും ആകർഷിക്കും വിധം മുഖച്ഛായ മാറ്റി എരുമേലി പിൽഗ്രിം അമിനിറ്റി സെന്റർ….

0
220
Google search engine

തമൈത്രിയുടെ ഈറ്റില്ലവും ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളവുമായ എരുമേലിയിൽ സംസ്ഥാന ടൂറിസം വകുപ്പ് ആവിഷ്കരിച്ചു നടപ്പിലാക്കിയ ടൂറിസം ഹബ് പദ്ധതി സാക്ഷാത്കാരത്തിലേക്ക്….ശീതീകരിച്ച വിഐപി മുറികളും റസ്റ്റോറന്റും ചിൽഡ്രൻസ് പാർക്കും ആധുനിക ശൗചാലയ സമുച്ചയവുമാണ് ടൂറിസം ഹബ്ബിനായി നിർമിച്ചിരിക്കുന്നത്. എരുമേലിയുടെ കവാടം ആയ കൊരട്ടിയിൽ 18 വർഷം മുമ്പ് പ്രവർത്തനം തുടങ്ങിയ പിൽഗ്രിം അമിനിറ്റി സെന്റർ ആണ് ആകർഷകമായ മാറ്റങ്ങളോടെ പുനർനിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്
അഞ്ച് ഏക്കർ സ്ഥലത്ത് 15 കോടിയോളം ചെലവിട്ട് കേരളത്തിന്റെ തനത് വാസ്തുവിദ്യയിൽ ആകർഷകമായ കെട്ടിടങ്ങളും കോട്ടേജുകളും ഡോർമെറ്ററികളും ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളോടെയാണ് 2003 ൽ പിൽഗ്രിം അമിനിറ്റി സെന്റർ നിർമിച്ചത്. ഈ തീർത്ഥാടന കേന്ദ്രത്തിന്റെ മുഖഛായ മാറ്റി വിനോദ സഞ്ചാരികളെയും ആകർഷിക്കുന്ന രീതിയിലുള്ള മാറ്റങ്ങളാണ് രണ്ടുകോടി രൂപ മുതൽമുടക്കി ടൂറിസം ഹബ് പദ്ധതിയുടെ ഭാഗമായി ആവിഷ്ക്കരിച്ചിരിക്കുന്നത്.

വി ഐ പി റൂമുകൾ,ടൂറിസ്റ്റു ഫങ്ഷൻ ഹാൾ,ലഘു ഭക്ഷണശാല, ടോയ്‌ലറ്റ് കോംപ്ലെസ്സ്,കുട്ടികൾക്കുള്ള കളിസ്ഥലം, തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുള്ളത്.ടൂറിസം വികസന പ്രവർത്തനങ്ങൾക്ക് അഭിമാനകരമായ എരുമേലി പിൽഗ്രിം ഹബ് പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു 2021 ഫെബ്രുവരി 9 ആം തിയതി വൈകിട്ട് 5 മണിക്ക് ടൂറിസം വകുപ്പ് മന്ത്രി അധ്യക്ഷനാകുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ പി സി ജോർജ് എംഎൽഎ സ്വാഗത പ്രസംഗം നടത്തും.റാണി ജോർജ് ഐ എ എസ് (പ്രിൻസിപ്പൽ സെക്രട്ടറി ടൂറിസം വകുപ്പ്)മുഖ്യപ്രഭാഷണം നടത്തും,ബാലകിരൺ ഐ എ എസ് റിപ്പോർട് അവതരിപ്പിക്കും (ഡയറക്ടർ ടൂറിസം വകുപ്പ്), ആന്റോ ആന്റണി എം പി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് നിർമല ജിമ്മി, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് അജിതാ രതീഷ്, പഞ്ചായത്ത്‌ പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി, ജില്ലാ പഞ്ചായത്ത്‌ അംഗം ശുഭേഷ് സുധാകരൻ, ബ്ലോക്ക്‌ അംഗം ജൂബി അഷറഫ്, വാർഡ് അംഗം ഷാനവാസ്‌, ജില്ലാ ടൂറിസം കമ്മറ്റി അംഗം വി എൻ ശശിധരൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ജി ശ്രീകുമാർ, ഡിറ്റിപിസി സെക്രട്ടറി ഡോ. ബിന്ദു നായർ തുടങ്ങിയവർ പ്രസംഗിക്കും.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here