ഐപിഎൽ ലേലം ഫെബ്രുവരി 18ന് ചെന്നൈയിൽ;ഇന്ത്യൻ പ്രീമിയർ ലീഗ് തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് തീയതിയും ദിവസവും അറിയിച്ചത്

0
43

വരുന്ന സീസണു മുന്നോടിയായുള്ള ഐപിഎൽ ലേലം ഫെബ്രുവരി 18ന് ചെന്നൈയിൽ വച്ച് നടക്കും. ഇന്ത്യൻ പ്രീമിയർ ലീഗ് തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് തീയതിയും ദിവസവും അറിയിച്ചത്. ലേലത്തിനു മുന്നോടിയായി ഫ്രാഞ്ചൈസികൾ വിവിധ താരങ്ങളെ റിലീസ് ചെയ്തിരുന്നു. അടുത്ത സീസൺ ഐപിഎൽ ഇന്ത്യയിൽ വച്ച് തന്നെ നടത്തുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.അതേസമയം, രാജസ്ഥാൻ റോയൽസ് തങ്ങളുടെ ടീമിൻ്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ആയി മുൻ ശ്രീലങ്കൻ വിക്കറ്റ് കീപ്പർ കുമാർ സംഗക്കാരയെ നിയമിച്ചിരുന്നു. 2021 ഐപിഎൽ ലേലത്തിനു മുന്നോടിയായി താരങ്ങളെ റിലീസ് ചെയ്തപ്പോൾ തന്നെ ടീം ഉടമ മനോജ് ബദാലെ ഇക്കാര്യം അറിയിച്ചിരുന്നു. പുതിയ റോൾ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് സംഗ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here