ഡൽഹിയിൽ ട്രാക്ടർ റാലി നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ധർണ നടത്തി

0
159
Google search engine

അനഘആമി

റിപ്പബ്ലിക്ക് ദിനത്തിൽ കർഷകസംഘം കരുവിശ്ശേരി മേഖലാ കമ്മിറ്റി ഡൽഹിയിൽ ട്രാക്ടർ റാലി നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ധർണ നടത്തി. പരിപാടിയിൽ കരുവിശ്ശേരി കർഷകസംഘം മേഖലാ കമ്മിറ്റി സെക്രട്ടറി കെ.പി സോമൻ സ്വാഗതം പറഞ്ഞു . കെ.കുഞ്ഞിരാമൻ അധ്യക്ഷസ്ഥാനം അലങ്കരിച്ചു . ഏരിയ കർഷക സംഘം പ്രസിഡണ്ട് ഒ .സദാശിവൻ പരിപാടി ഉത്‌ഘാടനം ചെയ്തു.

കരുവിശ്ശേരി വാർഡ് കൗൺസിലർ വരുൺ ഭാസ്കർ, എം.എം ലത,ആർടി സാൻ ,കർഷകസംഘം മേഖലാ പ്രസിഡണ്ട് പി.മനോജ് കുമാർ, ഡിവൈഎഫ്ഐ മേഖലാ പ്രസിഡണ്ട് അഭിലാഷ് എന്നിവർ ചടങ്ങിൽ ആശംസയർപ്പിച്ചു കൊണ്ട് സംസാരിച്ചു. പി.ചന്ദ്രശേഖരൻ നായർ നന്ദി രേഖപ്പെടുത്തി

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here