Saturday, May 18, 2024

ജനമനസ്സറിഞ്ഞ സിപിഐ എം; ഗൃഹ സന്ദർശന പരിപാടി ഇന്നുമുതൽ

TOP NEWSKERALAജനമനസ്സറിഞ്ഞ സിപിഐ എം; ഗൃഹ സന്ദർശന പരിപാടി ഇന്നുമുതൽ

അനഘആമി

സിപിഐ എം കേരളത്തിൽ ഗൃഹ സന്ദർശന പരിപാടി ജനുവരി 24 മുതൽ 31 വരെ സംഘടിപ്പിച്ചു .ജനങ്ങളുമായി പാർട്ടി പ്രവർത്തകർ ആശയ വിനിമയം നടത്തും. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ സംസ്ഥാനത്ത് നടത്തിയ വികസന പരിപാടികൾ ജനങ്ങളെ അറിയിക്കാൻ ഈ ഗൃഹസന്ദർശനം കൂടുതൽ ഉപകാരപ്പെടും. സാധാരണ മനുഷ്യന്റെ താൽപര്യം സംരക്ഷിച്ച് കേരളത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നയങ്ങൾ ജനങ്ങളുമായി പങ്കുവക്കാനും ബന്ധം സ്ഥാപിക്കാനും ഗൃഹസന്ദർശനം സഹായിക്കും.

തുടർഭരണം ഉറപ്പാക്കുന്നതിനുള്ള സജീവമായ സംഘടനാപ്രവർത്തനത്തിൽ അണിനിരക്കാനാണ് സിപിഐ എമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ആഹ്വാനം ചെയ്യുന്നത്. എല്ലാവിഭാഗം ജനങ്ങളുടെയും പൊതുമുന്നേറ്റത്തിന് ഉതകുന്ന നയങ്ങളാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. ജനോപകാരപ്രദമായ പദ്ധതികൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഒരു തരത്തിലുള്ള വർഗീയതയുമായും സർക്കാർ സന്ധി ചെയ്‌തില്ല. വിദ്വേഷ രാഷ്ട്രീയത്തെ എതിർക്കുന്ന നിലപാടാണ് എൽഡിഎഫ് സ്വീകരിച്ചത്. വികസന പ്രവർത്തനങ്ങൾ ജനങ്ങളെ അറിയിക്കുന്നതിനൊപ്പം ജനങ്ങളിൽ നിന്ന് അഭിപ്രായം സ്വരൂപിക്കാനും ഗൃഹസന്ദർശന പരിപാടി സഹായിക്കും. അഭിപ്രായ സ്വരൂപണം പ്രചാരണ ഘട്ടങ്ങളിൽ കൂടുതൽ ഊർജം നൽകിയേക്കും . കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് തുടക്കം കുറയ്ക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ഗൃഹ സന്ദർശന പരിപാടി. ഈ പരിപാടിയിലൂടെ സാധരണ ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് അവരുടെ അഭിപ്രായം ശേഖരിക്കുന്നതിലൂടെ ഇനിയെന്തൊക്കെ മാറ്റങ്ങൾ വരുത്താൻ ഉണ്ടെന്നും ഏതൊക്കെ കാര്യങ്ങൾ തുടർന്ന് മുന്നോട്ടു കൊണ്ടുപോകണമെന്നും അറിയാൻ സാധിക്കും . ഇതുവഴി ജനങ്ങൾക്ക് ഉപകാരപ്രദമായ കൂടുതൽ പ്രവർത്തനങ്ങൾ ഇടതുപക്ഷ ജനാധിപത്യ സർക്കാരിന് ചെയ്യാനാകും .

spot_img

Check out our other content

Check out other tags:

Most Popular Articles