INDIA

കോൺഗ്രസിനെ ഒരിക്കലും മറക്കരുതെന്നും, ഒരിക്കലും പൊറുക്കരുതെന്നും മോദി; പ്രധാനമന്ത്രി ഭയന്നിരിക്കുകയാണെന്ന് രാഹുൽഗാന്ധി

കോൺഗ്രസിനെ ഒരിക്കലും മറക്കരുതെന്നും, ഒരിക്കലും പൊറുക്കരുതെന്നും മോദി.എക്സിലാണ് മോദിയുടെ പരാമർശം. കോൺഗ്രസ് ഭരണത്തിലെ അഴിമതികളെ കുറിച്ചുള്ള വീഡിയോ പങ്കുവച്ചുകൊണ്ടാണ് പ്രതികരണം.ദശകങ്ങളോളം രാജ്യത്തെ ജനങ്ങളുടെ പണം കോൺഗ്രസ് കൊള്ളയടിച്ചു, രാജ്യ സുരക്ഷ ദുർബലമാക്കി, സംസ്കാരത്തെ കളിയാക്കി, ഇത് ഇനി ഇല്ലെന്നും മോദി...

ക്രിസ്ത്യൻ വോട്ടുകൾ ഭൂരിഭാഗവും അനിലിന്; പത്തനംതിട്ടയിൽ അനിൽ ആൻ്റണി വിജയിക്കുമെന്ന് പി സി ജോർജ്

പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആൻ്റണി വിജയിക്കുമെന്ന് പി സി ജോർജ്. വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം....

കേരളത്തിലെ ഏഴോളം കോൺഗ്രസ്, സി.പി.എം. നേതാക്കളുമായി ബി.ജെ.പിയിൽ ചേരുന്നത് സംബന്ധിച്ച് ചർച്ചനടത്തി; ശോഭ സുരേന്ദ്രൻ്റെ വെളിപ്പെടുത്തൽ

കേരളത്തിലെ ഏഴോളം കോൺഗ്രസ്, സി.പി.എം. നേതാക്കളുമായി ബി.ജെ.പിയിൽ ചേരുന്നത് സംബന്ധിച്ച് ചർച്ചനടത്തിയെന്ന് ആലപ്പുഴയിലെ ബി.ജെ.പി. സ്ഥാനാർഥി ശോഭ സുരേന്ദ്രൻ....

മലയിൻകീഴ് വോട്ടിങ് ബൂത്തിൽ 50,000 രൂപ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

മലയിൻകീഴ് വോട്ടിങ് ബൂത്തിൽ പണം കണ്ടെത്തി. മച്ചേൽ 112 ആം ബൂത്തിലാണ് പണം കണ്ടെത്തിയത്. 50,000 രൂപയാണ് തറയിൽ...

ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ, തൻ്റെ പ്രസ്‌ഥാനം വേറെയാണ്; സുരേഷ് ഗോപി ജയിക്കുമെന്ന് പത്മജ വേണുഗോപാൽ

ലോക‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി ജയിക്കുമെന്ന് അടുത്തിടെ ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാൽ. താൻ വിശ്വസിക്കുന്ന...

മോദി ഇതുവരെ സ്വന്തം മണ്ഡലമായ വാരാണസിയിലെ സാധാരണക്കാരന്റെ വീട്ടിൽ പോയിട്ടുണ്ടോ?; എന്നാൽ രാഹുൽ ഗാന്ധി ജനങ്ങളുടെ വീടുകളിൽ നേരിട്ടെത്തി – പ്രിയങ്കാ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ സ്വന്തം മണ്ഡലമായ വാരാണസിയിലെ സാധാരണക്കാരന്റെ വീട്ടിൽ പോയിട്ടുണ്ടോയെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. വാരാണസിക്കാർക്ക് എന്തെങ്കിലും പ്രശ്ം വന്നാൽ അവരുടെ എംപിയെ കാണാൻ പോലും കിട്ടാറില്ലെന്നും...

മോദിയുടെ പരാമർശത്തിൽ ചട്ടലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ലിം വിരുദ്ധ പരാമർശത്തിൽ തീരുമാനം എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ. രാമക്ഷേത്രത്തെ കുറിച്ച് പ്രധാനമന്ത്രി നടത്തിയ പരാമർശത്തിൽ ചട്ടലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ...

ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ച് ഇന്ത്യ

രാജ്യത്തെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് വിജയകരമായി വികസിപ്പിച്ച്‌ ഡിഫൻസ് റിസർച്ച് ആൻ്റ് ഡെവലപ്പ്മെൻ്റ് ഓർഗനൈസേഷൻ (ഡിആർഡിഒ). വെടിയുണ്ടകളിൽ നിന്ന് സംരക്ഷണം നൽകുന്ന ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ്...

വർഗീയ കലാപം സംഘടിപ്പിക്കാനുള്ള വർഗീയ ഭ്രാന്താണ് ഇന്ത്യൻ പ്രധാനമന്ത്രി മുന്നോട്ടുവെച്ചത് – എം.വി. ഗോവിന്ദൻ

മുസ്ലിം മതവിഭാഗത്തിനെതിരായി വർഗീയ കലാപം സംഘടിപ്പിക്കാനുള്ള വർഗീയ ഭ്രാന്താണ് ഇന്ത്യൻ പ്രധാനമന്ത്രി മുന്നോട്ടുവെച്ചതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സമനിലതെറ്റിയുള്ള പ്രസംഗമാണ് മോദി നടത്തിയതെന്നും അത് തുടർന്നുകൊണ്ടിരിക്കുകയാണെന്നും എം.വി. ഗോവിന്ദൻ വാർത്താ...

വിവിപാറ്റ് മെഷിനുകളുടെ പ്രവർത്തനം; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് വ്യക്തത തേടി സുപ്രീം കോടതി

വിവിപാറ്റ് മെഷിനുകളുടെ പ്രവർത്തനം സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് വ്യക്തത തേടി സുപ്രീം കോടതി. ഇക്കാര്യം വിശദീകരിക്കാൻ ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് ഹാജരാകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് സുപ്രീം കോടതി നിർദേശം നൽകി. സുപ്രീം...

കോൺഗ്രസ് അധികാരത്തിൽ വന്നാൽ സി.എ.എ. എടുത്തുകളയും – മല്ലികാർജുൻ ഖാർഗെ

കോൺഗ്രസ് അധികാരത്തിൽ വന്നാൽ പൗരത്വനിയമ ഭേദഗതി (സി.എ.എ.) എടുത്തുകളയുമെന്ന് എ.ഐ.സി.സി. പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെ. സുൽത്താൻബത്തേരിയിൽ നടന്ന യു.ഡി.എഫ്. തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. "മോദി പറയുന്നത് കോൺഗ്രസിൻ്റെ പ്രകടനപത്രിക മുസ്ലിംലീഗിന്റെ മാനിഫെസ്റ്റോ...

നിരുപാധികം പരസ്യമായി മാപ്പ് പറയുന്നു; മാപ്പുപറഞ്ഞ് വീണ്ടും പത്രപരസ്യം നൽകി പതഞ്ജലി ആയുർവേദ

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവുമായി ബന്ധപ്പെട്ട കേസിൽ കോടതിയുടെ അതൃപ്‌തിക്കുപിന്നാലെ മാപ്പുപറഞ്ഞ് വീണ്ടും പത്രപരസ്യം നൽകി പതഞ്ജലി ആയുർവേദ. ആദ്യംനൽകിയ പരസ്യം പര്യാപ്‌തമല്ലെന്ന് കോടതി വ്യക്തമാക്കിയതിനേത്തുടർന്നാണ് വീണ്ടും പരസ്യംനൽകാൻ പതഞ്ജലി നിർബന്ധിതമായത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ...

എന്റെ അമ്മ അവരുടെ താലിമാല ഈ രാജ്യത്തിന് വേണ്ടിയാണ് ത്യജിച്ചത്; മോദിയുടെ ‘മംഗല്യസൂത്ര’ പരാമർശത്തിനെതിരേ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'താലിമാല' (മംഗല്യസൂത്ര) പരാമർശത്തിനെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാജ്യം സ്വതന്ത്രമായിട്ട് 70 വർഷം കഴിഞ്ഞു. 55 വർഷം കോൺഗ്രസ് ഭരിച്ചു. ആർക്കെങ്കിലും സ്വത്തുവകകളോ അവരുടെ താലിമാലകളോ...

പ്രകടനപത്രികയിലെ വിവരങ്ങൾ ബിജെപി തെറ്റായി പ്രചരിപ്പിക്കുന്നു; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി കോൺഗ്രസ്

പ്രകടനപത്രികയിലെ വിവരങ്ങൾ ബിജെപി തെറ്റായി പ്രചരിപ്പിക്കുന്നെന്ന പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് കോൺഗ്രസ്. പ്രകടനപത്രികയിലെ കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു കോൺഗ്രസിനെതിരെ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്‌ടിക്കാൻ ശ്രമിക്കുന്നെന്നാണു പരാതി. വ്യാജ പ്രചാരണത്തിനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. സമൂഹത്തിൽ...

അരവിന്ദ് കേജ്‌രിവാളും കവിതയും ജയിലിൽ തുടരും; കസ്‌റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ബിആർഎസ് നേതാവ് കെ.കവിതയും ജയിലിൽ തുടരും. ഇരുവരുടെയും കസ്‌റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇരുവരും ഡൽഹിയിലെ...

- A word from our sponsors -

spot_img

Follow us