Sunday, May 5, 2024

വർഗീയ കലാപം സംഘടിപ്പിക്കാനുള്ള വർഗീയ ഭ്രാന്താണ് ഇന്ത്യൻ പ്രധാനമന്ത്രി മുന്നോട്ടുവെച്ചത് – എം.വി. ഗോവിന്ദൻ

Electionവർഗീയ കലാപം സംഘടിപ്പിക്കാനുള്ള വർഗീയ ഭ്രാന്താണ് ഇന്ത്യൻ പ്രധാനമന്ത്രി മുന്നോട്ടുവെച്ചത് - എം.വി. ഗോവിന്ദൻ

മുസ്ലിം മതവിഭാഗത്തിനെതിരായി വർഗീയ കലാപം സംഘടിപ്പിക്കാനുള്ള വർഗീയ ഭ്രാന്താണ് ഇന്ത്യൻ പ്രധാനമന്ത്രി മുന്നോട്ടുവെച്ചതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സമനിലതെറ്റിയുള്ള പ്രസംഗമാണ് മോദി നടത്തിയതെന്നും അത് തുടർന്നുകൊണ്ടിരിക്കുകയാണെന്നും എം.വി. ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട് പി.വി. അൻവർ പറഞ്ഞത് രാഷ്ട്രീയ ഡി.എൻ.എയെക്കുറിച്ചായിരുന്നുവെന്നും ജൈവികമായ ഡി.എൻ.എയെക്കുറിച്ചല്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.

ഒന്നാം ഘട്ടം വോട്ടെടുപ്പ് കഴിഞ്ഞതോടെ, തങ്ങൾ ജയിക്കാൻ പോകുന്നില്ലെന്ന് ബിജെപിക്ക് മനസ്സിലായി. ഇതിന് പിന്നാലെയാണ് ഇത്തരത്തിൽ വർഗീയപ്രസംഗം തുടങ്ങിയത്. കേരളത്തിൽ രാഷ്ട്രീയം വിട്ട് അശ്ലീല പ്രചാരണത്തിലേക്ക് പോയതുപോലെ, ബി.ജെ.പി. രാഷ്ട്രീയം വിട്ട് വർഗീയതയിലേക്ക് പോയെന്നും ഗോവിന്ദൻ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ട് ഇത്തരത്തിൽ ഒരു പരാതി കണ്ടതേയില്ല എന്ന രീതിയിൽ ഇരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. പിന്നോട്ട് പോകും. 200 സീറ്റ് തികച്ച് കിട്ടില്ല. കെ.കെ. ശൈലജയ്ക്കെതിരേ നടന്ന അശ്ലീല പ്രചാരണത്തിന് ജനം വിധിയെഴുതുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. കെ.കെ. ശൈലജയ്ക്കെതിരായ അശ്ലീലപ്രചാരണം യു.ഡി.എഫ്. പ്ലാൻ ചെയ്ത് ചെയ്തതാണ്. മോർഫ് ചെയ്‌ത ചിത്രങ്ങളും എഡിറ്റ്‌ ചെയ്‌ത വീഡിയോകളും ഉൾപ്പെടെ കുടുംബ ഗ്രൂപ്പുകളിലേക്ക് അയച്ച യു.ഡി.എഫിന്റെ അശ്ലീല സംഘത്തെ വാനോളം പുകഴ്ത്താനാണ് വി.ഡി. സതീശനും വടകര സ്ഥനാർഥി ഷാഫി പറമ്പിലും തയ്യാറായത്. ഈ അക്രമത്തെ ജനങ്ങൾ ശക്തിയായി എതിർക്കും. അശ്ലീലംകൊണ്ട് ഏതെങ്കിലും മണ്ഡലം ജയിക്കാമെന്നുള്ള പ്രതീക്ഷ വേണ്ട. വോട്ടെടുപ്പിന് മുമ്പ് കേരളത്തിൽ ജയിക്കുന്ന ആദ്യത്തെ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ ശൈലജ ആയിരിക്കും, എം.വി. ഗോവിന്ദൻ പറഞ്ഞു.

ബി.ജെ.പി. രണ്ടാം സ്ഥാനത്തേക്ക് വരുന്ന ഒരു മണ്ഡലവും കേരളത്തിൽ ഇല്ല. ഇവിടെ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മത്സരം. തിരുവനന്തപുത്ത് പന്ന്യൻ രവീന്ദ്രനും ശശി തരൂരും തമ്മിലാണ് മത്സരം. രാജീവ് ചന്ദ്രശേഖർ ഭൂപടത്തിന് പുറത്താണ്, അദ്ദേഹം പറഞ്ഞു.
പി.വി. അൻവറിൻ്റെ രാഹുൽ ഗാന്ധിക്കെതിരായ ആക്ഷേപവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ആ പറഞ്ഞത് രാഷ്ട്രീയ ഡി.എൻ.എയെക്കുറിച്ചായിരുന്നുവെന്നും ജൈവികമായ ഡി.എൻ.എയെക്കുറിച്ചല്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

spot_img

Check out our other content

Check out other tags:

Most Popular Articles