TICKER

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ലഹരിയ്ക്കായി പാമ്പുകളെ ഉൾപ്പെടെ ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനിടെ താൻ പറഞ്ഞ വസ്തുതാപരമായ പിഴവ് സമ്മതിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. വിഷപാമ്പുകളെ കൊത്തിച്ച് ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ഇതിനായി ചെറിയ അണലികളെയാണ് ഉപയോഗിക്കുന്നത് എന്ന് താൻ പറഞ്ഞത് വസ്തുതാപരമായി ശരിയല്ലെന്ന് രമേശ് ചെന്നിത്തല...

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ

തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ. ബിജെപി ഭരിക്കുന്നതിന്റെ അസഹിഷ്ണുതയാണ് സിപിഐഎമ്മിനും കോൺഗ്രസിനും.ആർ സുഗതനെതിരെ...

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച് ചികിത്സ നൽകി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച് ചികിത്സ നൽകി വനത്തിലയച്ച കാട്ടാന ചരിഞ്ഞു. 20 വയസ് പ്രായമുള്ള ആനയാണ് ചരിഞ്ഞത്....

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ

കാർഷിക സർവകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവ് സജിത റാണിയെ നിയമിച്ചതിൽ ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ...

‘പൊതുമേഖലാ സ്ഥാപനം സ്വകാര്യവൽക്കരിക്കുന്നതിനെ കുറിച്ച് ഒരു വാക്കുപോലും ബജറ്റിൽ ഇല്ല’ നിയമസഭയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ

ബജറ്റ് ചർച്ചയിൽ നിയമസഭയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ.ഒരു സ്ഥാപനം പോലും സ്വകാര്യവൽക്കരിക്കില്ല. ഞങ്ങൾക്ക് കൃത്യമായ...

‘മലയാള ചലച്ചിത്ര വേദിക്ക് വാഗ്ദാനം ചെയ്ത എല്ലാ ആനുകൂല്യങ്ങൾക്കും പുതിയ സർക്കാരിന് നന്ദി’ വി ഡി സതീശൻ സർക്കാരിന്റെ കന്നി ബജറ്റിനെ പ്രശംസിച്ച് നടൻ മമ്മൂട്ടി

വി ഡി സതീശൻ സർക്കാരിന്റെ കന്നി ബജറ്റിനെ പ്രശംസിച്ച് നടൻ മമ്മൂട്ടി. ‘മലയാള ചലച്ചിത്ര വേദിക്ക് വാഗ്ദാനം ചെയ്ത എല്ലാ ആനുകൂല്യങ്ങൾക്കും പുതിയ സർക്കാരിന് നന്ദി…എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ..’ ഫേസ്ബുക്കിൽ കുറിച്ചു. മമ്മൂട്ടിയ്ക്ക്...

വിരമിച്ച ഉദ്യോഗസ്ഥരുടെ പുനർ നിയമനങ്ങൾ സർക്കാർ റദ്ദാക്കി തുടങ്ങി; ആദ്യ പടിയായി ഉഷ ടൈറ്റസിനെ അസാപ് സി.എം.ഡി സ്ഥാനത്ത് നിന്ന് നീക്കി

വിരമിച്ച ഉദ്യോഗസ്ഥരുടെ പുനർ നിയമനങ്ങൾ സർക്കാർ റദ്ദാക്കി തുടങ്ങി. ഇതിന്റെ ആദ്യ പടിയായി ഉഷ ടൈറ്റസിനെ അസാപ് സി.എം.ഡി സ്ഥാനത്ത് നിന്ന് നീക്കി. പിണറായി സർക്കാരിൻറെ കാലത്ത് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത്...

നിപ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്ന ഒരാളുടെ പരിശോധനാഫലം കൂടി നെഗറ്റീവായി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്ന ഒരാളുടെ പരിശോധനാഫലം കൂടി നെഗറ്റീവായി. രോഗലക്ഷണങ്ങൾ കുറയുകയും ചെയ്തതിനെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തത്. ഇതോടെ സമ്പർക്കപ്പട്ടികയിൽ നിന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആകെ...

വി ഡി സതീശൻ സർക്കാരിൻറെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും

വി ഡി സതീശൻ സർക്കാരിൻറെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും. സംസ്ഥാനത്തിൻറെ സാമ്പത്തിക ആരോഗ്യം മോശമെന്ന വിലയിരുത്തിയ ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെ വരുമാന വർധനയ്ക്കുള്ള നടപടികൾ ബജറ്റിൽ പ്രതീക്ഷിക്കുന്നു. ആർ ശങ്കറിനും...

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ; 21 മുതൽ വീണ്ടും മഴ ശക്തമാകും

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി.കോഴിക്കോട് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം,...

സമാധാന കരാർ ധാരണയായതിന് പിന്നാലെ ഹോർമുസ് തുറന്നു; എണ്ണ നിറച്ച കപ്പലുകൾ പുറത്തേക്ക് നീങ്ങാൻ തുടങ്ങി

സമാധാന കരാർ ധാരണയായതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് തുറന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടന്നിരുന്ന എണ്ണ നിറച്ച കപ്പലുകൾ പുറത്തേക്ക് നീങ്ങാൻ തുടങ്ങിയതായി ട്രംപ് പറഞ്ഞു. സുരക്ഷിതമായ തെക്കൻ...

അഭയകേന്ദ്രത്തിൽ ഭിന്നശേഷികുട്ടിയെ കെട്ടിയിട്ട സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു

അഭയകേന്ദ്രത്തിൽ ഭിന്നശേഷികുട്ടിയെ കെട്ടിയിട്ട സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടിയെടുക്കുമെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചു. നെയ്യാറ്റിൻകര ശ്രീകാരുണ്യമിഷൻ ചാരിറ്റബിൾ സൊസൈറ്റിയിലാണ് അനാഥനായ ഭിന്നശേഷി കുട്ടിയെ കെട്ടിയിട്ടത്. കുട്ടി നിലവിൽ...

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം. തൃശൂർ മാപ്രാണം സ്വദേശിയായ 43 കാരനാണ് മരിച്ചത്. വയറുവേദനയെ തുടർന്ന് കൊടകര ശാന്തി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരണത്തിനുശേഷം നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് ഷിഗില്ല കണ്ടെത്തിയത്. പതിമൂന്നാം തീയതി...

സർവകലാശാല വിസിമാർ സംഘപരിവാർ പരിപാടിയിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് ബിജെപി നേതാവ് വി മുരളീധരൻ

സർവകലാശാല വിസിമാർ സംഘപരിവാർ പരിപാടിയിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് ബിജെപി നേതാവ് വി മുരളീധരൻ എംഎൽഎ. വിസിമാർ നിയമ വിരുദ്ധമായാണ് ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതെങ്കിൽ സർക്കാർ നിയമനടപടി സ്വീകരിക്കട്ടെയെന്ന് വി മുരളീധരൻ പറഞ്ഞു. വിസിമാർ...

നിപ സമ്പർക്കപ്പട്ടികയിലുള്ള 11 പേരുടെ പരിശോധനാഫലം നെഗറ്റീവ്. നിലവിൽ സമ്പർക്ക പട്ടികയിലുള്ള 103 പേർ ; 45 പേർ ആരോഗ്യപ്രവര്‍ത്തകര്‍

ഇന്ന് ലഭിച്ച എട്ട് പേരുടേതുൾപ്പെടെ നിപ സമ്പർക്കപ്പട്ടികയിലുള്ള 11 പേരുടെ പരിശോധനാഫലം നെഗറ്റീവ്. നിലവിൽ സമ്പർക്ക പട്ടികയിലുള്ള 103 പേരിൽ വളരെ ഉയർന്ന റിസ്‌ക് വിഭാഗത്തിൽ നാല് പേരാണുള്ളത്. സമ്പർക്ക പട്ടികയിലെ 45...

ശബരിമല സ്വർണ്ണക്കൊള്ളയിൽ പരിശോധനകൾക്കായി SIT സംഘം സന്നിധാനത്ത്

ശബരിമല സ്വർണ്ണക്കൊള്ളയിൽ പരിശോധനകൾക്കായി SIT സംഘം സന്നിധാനത്ത്. നട തുറന്ന ശേഷം SIT സംഘത്തിൻറെ പരിശോധന തുടങ്ങും. മിഥുന മാസ പൂജകൾക്കായി അല്പസമയത്തിനകം നട തുറക്കും. പ്രഭാമണ്ഡലവും കട്ടിളപ്പാളിയുടെ താഴത്തെ ഭാഗവും ഇളക്കി...

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും’ മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്

ഇറാന് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്. ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും. ഇറാന്റെ നാവികസേന, വ്യോമസേന , റഡാർ സംവിധാനങ്ങൾ തകർക്കും ഖാർഗ് ദ്വീപ് അടക്കം ,ഊർജ കേന്ദ്രങ്ങൾ ആക്രമിക്കുമെന്നും...

പാലാ നഗരസഭാ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കക്കണ്ടത്തിനുമേൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് കോൺഗ്രസ് കൗൺസിലേഴ്‌സ്

പാലാ നഗരസഭാ ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കക്കണ്ടത്തിനുമേൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് കോൺഗ്രസ് കൗൺസിലേഴ്‌സ്. യുഡിഎഫ് നേതാക്കൾ വിളിച്ച ചർച്ചയിലാണ് കൗൺസിലർമാരുടെ പ്രതികരണം. രേഖാമൂലം കൗൺസിലേഴ്‌സ് യുഡിഎഫ് നേതാക്കൾക്ക് കത്ത് നൽകി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന...

കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചത്തോടെ അതീവ ജാഗ്രത നിർദേശവുമായി ആരോഗ്യവകുപ്പ്

കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചത്തോടെ അതീവ ജാഗ്രത നിർദേശവുമായി ആരോഗ്യവകുപ്പ്. സമ്പർക്ക പട്ടികയിൽ മൊത്തം 77 പേരുണ്ടെന്നും ഇതിൽ 58 പേർ ആരോഗ്യ പ്രവർത്തകരെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു....

- A word from our sponsors -

spot_imgspot_img

Follow us

HomeTICKER