Sunday, October 11, 2026
HomeFEATUREDസമാധാന കരാർ ധാരണയായതിന് പിന്നാലെ ഹോർമുസ് തുറന്നു; എണ്ണ നിറച്ച കപ്പലുകൾ പുറത്തേക്ക് നീങ്ങാൻ തുടങ്ങി

സമാധാന കരാർ ധാരണയായതിന് പിന്നാലെ ഹോർമുസ് തുറന്നു; എണ്ണ നിറച്ച കപ്പലുകൾ പുറത്തേക്ക് നീങ്ങാൻ തുടങ്ങി

Published on

സമാധാന കരാർ ധാരണയായതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് തുറന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടന്നിരുന്ന എണ്ണ നിറച്ച കപ്പലുകൾ പുറത്തേക്ക് നീങ്ങാൻ തുടങ്ങിയതായി ട്രംപ് പറഞ്ഞു. സുരക്ഷിതമായ തെക്കൻ പാതയിലൂടെയാണ് അവ കടന്നുപോകുന്നതെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇറാനുമായുള്ള കരാർ ഞായറാഴ്ച ഇലക്ട്രോണിക് മാർഗത്തിൽ ഒപ്പുവച്ചതായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസും അറിയിച്ചിട്ടുണ്ട്. കരാറിലെ ചട്ടങ്ങൾ ഇപ്പോൾ പ്രാബല്യത്തിലായെന്നും വാൻസ് പറഞ്ഞു.

എന്നാൽ ഹോർമുസ് കടക്കുന്ന കപ്പലുകളിൽ നിന്ന് മാരിടൈം സർവീസ് ഫീ ഇറാൻ ചുമത്തുമെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഹോർമുസ് തുറന്നതായും ‘ടോൾ ഫ്രീ’ ആയി സഞ്ചരിക്കാമെന്നുമാണ് ട്രംപിന്റെ ട്രൂത്ത് സോഷ്യൽ കുറിപ്പിൽ പ്രത്യേകം പരാമർശിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. ഹോർമുസ് കടലിടുക്ക് തുറന്നതിൽ എല്ലാവരേയും അഭിനന്ദിക്കുന്നതായും ട്രംപ് പറഞ്ഞിരുന്നു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this