സോളാർ തട്ടിപ്പ് : സരിതാ എസ് നായർ കുറ്റക്കാരിയെന്ന് കോടതി,ചതി, ആൾമാറാട്ടം, വഞ്ചന, ഗൂഢാലോചന എന്നീ നാല് കുറ്റങ്ങളാണ് സരിതാ എസ് നായർക്ക്‌ മേൽ തെളിഞ്ഞിരിക്കുന്നത്

0
323
Google search engine

സോളാർ തട്ടിപ്പ് കേസിൽ സരിതാ എസ് നായർ കുറ്റക്കാരിയെന്ന് കോടതി. കോഴിക്കോട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. മൂന്നാം പ്രതി മണിമോനെ വെറുതെ വിട്ടു. ഒന്നാം പ്രതി ബിജു രാധാകൃഷ്ണൻ ക്വറന്റീനിൽ ആയതിനാൽ അവധിക്ക് അപേക്ഷിച്ചിരുന്നു. കോഴിക്കോട് സെന്റ‌്‌ വിൻസെന്റ‌ കോളനി ഫജർ ഹൗസിൽ അബ്ദുൽ മജീദിന്റെ വീട്ടിലും ഓഫിസിലും സോളർ പാനൽ സ്ഥാപിക്കാനായി 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് വിധി.

ശിക്ഷ ഉച്ചക്ക് പ്രഖ്യാപിക്കും. ചതി, ആൾമാറാട്ടം, വഞ്ചന, ഗൂഢാലോചന എന്നീ നാല് കുറ്റങ്ങളാണ് സരിതാ എസ് നായർക്ക്‌ മേൽ തെളിഞ്ഞിരിക്കുന്നത്. 3 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. അതേസമയം താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് സരിത കോടതിയിൽ വീണ്ടും ആവർത്തിച്ചു. സരിത കോടതിയിൽ ഹാജരാകാത്തതിനാൽ വിധി പറയുന്നത് പല തവണ മാറ്റിവച്ച കേസിലാണ് കോടതി നടപടി.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here