TOP NEWS

കോൺഗ്രസിനെ ഒരിക്കലും മറക്കരുതെന്നും, ഒരിക്കലും പൊറുക്കരുതെന്നും മോദി; പ്രധാനമന്ത്രി ഭയന്നിരിക്കുകയാണെന്ന് രാഹുൽഗാന്ധി

കോൺഗ്രസിനെ ഒരിക്കലും മറക്കരുതെന്നും, ഒരിക്കലും പൊറുക്കരുതെന്നും മോദി.എക്സിലാണ് മോദിയുടെ പരാമർശം. കോൺഗ്രസ് ഭരണത്തിലെ അഴിമതികളെ കുറിച്ചുള്ള വീഡിയോ പങ്കുവച്ചുകൊണ്ടാണ് പ്രതികരണം.ദശകങ്ങളോളം രാജ്യത്തെ ജനങ്ങളുടെ പണം കോൺഗ്രസ് കൊള്ളയടിച്ചു, രാജ്യ സുരക്ഷ ദുർബലമാക്കി, സംസ്കാരത്തെ കളിയാക്കി, ഇത് ഇനി ഇല്ലെന്നും മോദി...

ക്രിസ്ത്യൻ വോട്ടുകൾ ഭൂരിഭാഗവും അനിലിന്; പത്തനംതിട്ടയിൽ അനിൽ ആൻ്റണി വിജയിക്കുമെന്ന് പി സി ജോർജ്

പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആൻ്റണി വിജയിക്കുമെന്ന് പി സി ജോർജ്. വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം....

കേരളത്തിലെ ഏഴോളം കോൺഗ്രസ്, സി.പി.എം. നേതാക്കളുമായി ബി.ജെ.പിയിൽ ചേരുന്നത് സംബന്ധിച്ച് ചർച്ചനടത്തി; ശോഭ സുരേന്ദ്രൻ്റെ വെളിപ്പെടുത്തൽ

കേരളത്തിലെ ഏഴോളം കോൺഗ്രസ്, സി.പി.എം. നേതാക്കളുമായി ബി.ജെ.പിയിൽ ചേരുന്നത് സംബന്ധിച്ച് ചർച്ചനടത്തിയെന്ന് ആലപ്പുഴയിലെ ബി.ജെ.പി. സ്ഥാനാർഥി ശോഭ സുരേന്ദ്രൻ....

മലയിൻകീഴ് വോട്ടിങ് ബൂത്തിൽ 50,000 രൂപ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

മലയിൻകീഴ് വോട്ടിങ് ബൂത്തിൽ പണം കണ്ടെത്തി. മച്ചേൽ 112 ആം ബൂത്തിലാണ് പണം കണ്ടെത്തിയത്. 50,000 രൂപയാണ് തറയിൽ...

ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ, തൻ്റെ പ്രസ്‌ഥാനം വേറെയാണ്; സുരേഷ് ഗോപി ജയിക്കുമെന്ന് പത്മജ വേണുഗോപാൽ

ലോക‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി ജയിക്കുമെന്ന് അടുത്തിടെ ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാൽ. താൻ വിശ്വസിക്കുന്ന...

ബിജെപി-സിപിഎം ബാന്ധവത്തിലെ ഒന്നാം പ്രതി പിണറായി വിജയനാണ്; എന്തിനാണ് മുഖ്യമന്ത്രി ജാവഡേക്കറെ കണ്ടത്? – വി.ഡി.സതീശൻ

മുഖ്യമന്ത്രിയുടെ അറിവോടും അനുവാദത്തോടെയുമാണ് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇപ്പോൾ പിടിക്കപ്പെടുമെന്ന ഘട്ടത്തിൽ കൂട്ടുപ്രതിയെ തള്ളിപ്പറയുകയാണ്. ബിജെപി-സിപിഎം ബാന്ധവത്തിലെ ഒന്നാം പ്രതി പിണറായി...

സംസ്ഥാനത്ത് താപനില ഉയരുന്നു; താപനില 41 കടക്കും

സംസ്ഥാനത്ത് താപനില ഉയരുന്നു. നിലവിൽ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തുന്നത് പാലക്കാട് ജില്ലയിലാണ്. പാലക്കാട് 41°C വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന...

വോട്ട് ചെയ്യാനെത്തിയ സ്ത്രീയെ തെരുവ് നായ കടിച്ചു

വോട്ട് ചെയ്യാനെത്തിയ സ്ത്രീയെ തെരുവ് നായ കടിച്ചു. അടൂർ മണക്കാല പോളിടെക്നിക് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ സ്ത്രീയുടെ നേരെയാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. തുടർന്ന് സ്ത്രീയെ അടൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം മലപ്പുറം...

പാമ്പാടി വെള്ളൂർ ജെ ടി എസ് ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറിലായി,ഒരു മണിക്കൂറോളം വോട്ടിംഗ് മുടങ്ങി

പാമ്പാടി : വോട്ടിംഗ് മെഷീൻ തകരാറിലായതോടെ പാമ്പാടി വെള്ളൂർ ജെടിഎസ് ബൂത്തിൽ ഒരു മണിക്കൂറോളം വോട്ടിംഗ് മുടങ്ങി. വെള്ളൂർ ജെടിഎസിലെ 90 ആം നമ്പർ ബൂത്തിലാണ് വോട്ടിംഗ് മെഷീൻ തകരാറിലായത്. മെഷീൻ തകരാറിലായതോടെ...

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ വർധന

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 40 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണ്ണ ത്തിന് വില 6665 രൂപയായി. ഒരു പവൻ സ്വർണ്ണത്തിന് വില 53320 രൂപയാണ്. 18...

ലോക്സഭാ തിരഞ്ഞെടുപ്പ്; കേരളത്തിലെ പോളിങ് ശതമാനം രണ്ടക്കം കടന്നു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിങ് മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ കേരളത്തിലെ പോളിങ് ശതമാനം രണ്ടക്കം കടന്നു. രാവിലെ 10 മണി വരെയുള്ള കണക്ക് പ്രകാരം പോളിം​ഗ് 13.10 ശതമാനം ആണ്. ഏറ്റവും...

വേനൽ കാലത്ത് യാത്രക്കാർക്ക് കുറഞ്ഞ വിലയ്ക്ക് ഭക്ഷണം നൽകാൻ ഇന്ത്യൻ റെയിൽവേ

വേനൽ കാലത്ത് യാത്രക്കാർക്ക് വില കുറഞ്ഞ ഭക്ഷണം നൽകാൻ ഇന്ത്യൻ റെയിൽവേ. ജനറൽ കമ്പാർട്മെന്റിൽ യാത്ര ചെയ്യുന്നവരുടെ യാത്ര സുഗമമാക്കാൻ നീക്കം. പരീക്ഷണാടിസ്ഥാനത്തിൽ അൻപത്തിയൊന്ന് സ്റ്റേഷനുകളിൽ പദ്ധതി നടപ്പാക്കും. ജനറല്‍ കോച്ചുകളില്‍ യാത്ര...

പത്തനംതിട്ടയിൽ പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്ന സംഭവത്തിൽ താലൂക്ക് ഓഫീസ് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു

പത്തനംതിട്ടയിൽ പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്ന സംഭവത്തിൽ താലൂക്ക് ഓഫീസ് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു . കോന്നി താലൂക്ക് ഓഫീസിലെ ക്ലാർക്ക് യദുകൃഷ്ണനെയാണ് സസ്പെൻഡ് ചെയ്തത്. പട്ടിക പുറത്തായതിൽ യുഡിഎഫ് ജില്ലാ കളക്ടർക്ക്...

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ജുഡീഷ്യൽ അന്വേഷണം വേണമെന്ന ഹർജിയിലാണ് സർക്കാരിന്റെ വിശദീകരണം തേടിയത്. ഉ​ദ്യോ​ഗസ്ഥർക്കെതിരെ വകുപ്പ് അന്വേഷണം നടന്നോ എന്ന കാര്യത്തിൽ വിശദീകരണം നൽകണം. കേസ്...

ടി20 ലോകകപ്പിന് റിയാൻ പരാഗും മായങ്ക് യാദവും ഉണ്ടാകില്ല; സൂചന നൽകി ബിസിസിഐ

ഇന്ത്യൻ പ്രീമിയർ ലീ​ഗ് പുരോ​ഗമിക്കുമ്പോൾ ട്വന്റി 20 ലോകകപ്പ് തിരഞ്ഞെടുപ്പും ചർച്ചയാണ്. മികച്ച പ്രകടനങ്ങൾ നടത്തുന്ന ഒരു കൂട്ടം താരങ്ങൾ ടീമിലേക്ക് മത്സരിക്കുകയാണ്. എന്നാൽ നന്നായി കളിക്കുന്നുണ്ടെങ്കിലും റിയാൻ പരാ​ഗ്, മായങ്ക് യാദവ്,...

പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്. 26 വരെ ജില്ലയിലെ വിവിധയിടങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുന്നതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. മറ്റന്നാള്‍ വരെ ജില്ലയിലെ...

സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് പിടിച്ചെടുത്ത ഭക്ഷ്യക്കിറ്റുമായി ബിജെപിക്ക് ബന്ധമില്ല ; കെ സുരേന്ദ്രൻ

സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് പിടിച്ചെടുത്ത ഭക്ഷ്യക്കിറ്റുമായി ബിജെപിക്ക് ബന്ധമില്ലെന്ന് വയനാട് സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. അന്നദാനത്തിന് വേണ്ടി ക്ഷേത്രത്തിലെ ഭക്തൻ തയ്യാറാക്കിയ കിറ്റാണ് പിടികൂടിയത്. ആദിവാസികൾക്കുള്ള കിറ്റാണെന്ന് പറഞ്ഞ് എൽഡിഎഫും യുഡിഎഫും ഗോത്രവിഭാഗങ്ങളെ ആക്ഷേപിക്കുകയാണ്....

പ്രതിമാസം 29 രൂപയിൽ തുടങ്ങുന്ന പ്രീമിയം പ്ലാനുകൾ; രാജ്യത്തെ വിനോദ രംഗം കയ്യടക്കാനുള്ള പദ്ധതിയുമായി റിലയൻസ് ജിയോ സിനിമ

രാജ്യത്തെ വിനോദ രംഗം കയ്യടക്കാനുള്ള പദ്ധതിയുമായി റിലയൻസ് ജിയോ സിനിമ. റിലയൻസ് ജിയോയുടെ സ്ട്രീമിങ് സേവനമായ ജിയോ സിനിമ പുതിയ പരസ്യ രഹിത പ്രീമിയം പ്ലാനുകൾ അവതരിപ്പിച്ചു. നെറ്റ് ഫ്ളിക്‌സ്‌, പ്രൈം വീഡിയോ...

വോട്ട് പാഴാക്കരുതെന്ന സന്ദേശം പ്രചരിപ്പിക്കുന്ന സ്വീപ് യൂത്ത് ഐക്കൺ മമിത ബൈജുവിന് വോട്ടില്ല

വോട്ട് പാഴാക്കരുതെന്ന സന്ദേശം പ്രചരിപ്പിക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ സ്വീപ് യൂത്ത് ഐക്കണു പക്ഷേ വോട്ടില്ല. പ്രേമലു എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി മമിത ബൈജുവിനാണ് വോട്ടില്ലാത്തത്. ഇത്തവണ അവരുടെ കന്നിവോട്ടായിരുന്നു. വോട്ടർ...

- A word from our sponsors -

spot_img

Follow us

HomeTOP NEWS