Tag: kochi

കിഫ്ബി മസാല ബോണ്ട്; നിർണായക നീക്കവുമായി ഇ.ഡി, തോമസ് ഐസക്കിനെതിരെ അപ്പീൽ നൽകി

കിഫ്ബി മസാല ബോണ്ട് വിനിമയം സംബന്ധിച്ച ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). മുൻ ധനമന്ത്രിയും ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്‌ഥാനാർഥിയുമായ തോമസ് ഐസക്കിനെ തിരഞ്ഞെടുപ്പു കഴിയുന്നതു വരെ വിളിപ്പിക്കേണ്ടതില്ലെന്ന...

രാത്രിയായാൽ കറൻ്റില്ല; അത്യുഷ്ണം, ഭാര്യയോടൊപ്പം വൈദ്യുതി ഓഫിസിൽ കിടന്നുറങ്ങി പരമേശ്വരൻ്റെ വേറിട്ട പ്രതിഷേധം

രോഗിയായ ഭാര്യയുടെ കൈപിടിച്ച് 55 വയസ്സുകാരനായ പരമേശ്വരൻ രാത്രിയിൽ വൈദ്യുതി ഓഫിസിലെത്തിയപ്പോൾ അധികൃതർ അമ്പരന്നു. കയ്യിൽ ഒരു പായയും തലയിണയും കരുതിയിട്ടുണ്ട്. എന്താണ് പരമേശ്വരൻ്റെ ഉദ്ദേശ്യമെന്ന് ആർക്കും ആദ്യം മനസ്സിലായില്ല. പായ നിലത്തുവിരിച്ച...

മെട്രോയെക്കാൾ കുറഞ്ഞ ചെലവ്; കൊച്ചി നഗര ഗതാഗതം മെച്ചപ്പെടുത്താൻ വിദേശ മാതൃകയിൽ ലൈറ്റ്ട്രാമിന് നീക്കം

നഗര ഗതാഗതം മെച്ചപ്പെടുത്താൻ വിദേശ മാതൃകയിൽ ലൈറ്റ്ട്രാമിന് നീക്കം. ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്‌നിലെ മാതൃകയിൽ കേരളത്തിലും ലൈറ്റ്‌ട്രാം നടപ്പാക്കാനാകുമോ എന്നതാണ് പരിശോധിക്കുന്നത്. ഇതിന്റെ ചർച്ചകൾക്ക് തുടക്കമായിരിക്കുന്നത് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെ.എം.ആർ.എൽ.) നേതൃത്വത്തിലാണ്. കൊച്ചി,...

ദക്ഷിണേഷ്യയിലെ ആദ്യത്തെ ലോകാരോഗ്യ സംഘടന വയോജന സൗഹൃദ നഗരമായി കൊച്ചി

ലോകാരോഗ്യ സംഘടന (വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ) വയോജന സൗഹൃദ നഗരമായി പ്രഖ്യാപിച്ച ദക്ഷിണേഷ്യയിലെ ആദ്യത്തെ നഗരമായി കൊച്ചി. വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ്റെ ആസ്ഥാനമായ ജനീവയിൽ വെള്ളിയാഴ്‌ചയായിരുന്നു പ്രഖ്യാപനം. കൊച്ചി നഗരം വയോജനങ്ങൾക്കായി നടത്തുന്ന പദ്ധതികൾ...

കേരള ക്രിക്കറ്റ് അസോസിയേഷൻ കൊച്ചിയിൽ പുതിയ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുന്നു; അറുപത് ഏക്കർ ഭൂമിയാണ് ഇതിനായി ഏറ്റെടുക്കുക

കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) കൊച്ചിയിൽ പുതിയ സ്റ്റേഡിയം നിർമ്മിക്കുന്നു. നെടുമ്പാശ്ശേരിക്കടുത്ത് അത്താണിയിൽ ദേശീയപാത 544-നോട് ചേർന്നാണ് പുതിയ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം വരുന്നത്. ഇതിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള കരാർ (എം.ഒ.യു) ഭൂവുടമകളുമായി...

മഹാരാജാസ് കോളജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു; പിന്നിൽ ഫ്രറ്റേണിറ്റിയാണെന്ന് ആരോപിച്ച് എസ്എഫ്ഐ രംഗത്തെത്തി

എറണാകുളം മഹാരാജാസ് കോളജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു. നാസർ അബ്‌ദുൽ റഹ്‌മാനാണ് കുത്തേറ്റത്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച്‌ച പുലർച്ചെയായിരുന്നു സംഭവം. കാലിനും വയറിന്റെ ഭാഗത്തും കൈയ്ക്കുമാണ് കുത്തേറ്റത്. ആക്രമണത്തിനു പിന്നിൽ...

കൊച്ചിയിൽ ഇതരമതത്തിലുള്ള ആൺകുട്ടിയുമായുള്ള പ്രണയ ബന്ധത്തിന്റെ പേരിൽ പതിനാലുകാരിയെ കൊല്ലാൻ പിതാവിന്റെ ശ്രമം

ഇതരമതത്തിലുള്ള ആൺകുട്ടിയുമായുള്ള പ്രണയ ബന്ധത്തിന്റെ പേരിൽ പതിനാലുകാരിയെ കൊല്ലാൻ പിതാവിന്റെ ശ്രമം. എറണാകുളം ആലങ്ങാടാണ് സംഭവം. മകളെ തല്ലി പരുക്കേൽപ്പിച്ചശേഷം പിതാവ് നിർബന്ധിച്ച് കളനാശിനി കുടിപ്പിച്ചു. പിതാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുട്ടി...

ഷവർമ കഴിച്ചു ഭക്ഷ്യവിഷബാധയേറ്റെന്നു സംശയിക്കുന്ന യുവാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ മരിച്ചു; ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വന്ന ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് ആശുപത്രി അധികൃതർ

ഷവർമ കഴിച്ചു ഭക്ഷ്യവിഷബാധയേറ്റെന്നു സംശയിക്കുന്ന യുവാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ മരിച്ചു. കോട്ടയം തീക്കോയി മനക്കാട്ട് രാഹുൽ ഡി.നായരാണ് (22) മരിച്ചത്. കെഎസ്ഇബി റിട്ട. ഓവർസിയറും കെടിയുസി (എം) പാലാ ടൗൺ മണ്ഡലം സെക്രട്ടറിയുമായ...

മറൈൻ ഡ്രൈവ്; പുതിയ തീരുമാനങ്ങളുമായി കൊച്ചി കോർപ്പറേഷൻ – രാത്രി 10 മണി മുതൽ രാവിലെ അഞ്ചു മണി വരെ മറൈൻ ഡ്രൈവ് വാക്ക് വേയിലേക്ക് പ്രവേശനം പൂർണ്ണമായും നിരോധിക്കും

മറൈൻ ഡ്രൈവ് വൃത്തിയായും സുരക്ഷിതമായും സൂക്ഷിക്കുന്നതിൻ്റെ ഭാഗമായി പുതിയ തീരുമാനങ്ങളുമായി കൊച്ചി കോർപ്പറേഷൻ. രാത്രി 10 മണി മുതൽ രാവിലെ അഞ്ചു മണി വരെ മറൈൻ ഡ്രൈവ് വാക്ക് വേയിലേക്ക് പ്രവേശനം പൂർണ്ണമായും...

കപ്പൽ സർവീസ് യാഥാർഥ്യമായാൽ പ്രവാസികൾക്ക് കോളടിക്കും; പതിനായിരം രൂപയ്ക്ക് വൺവേ ടിക്കറ്റ്, വിനോദപരിപാടികൾ

പതിനായിരം രൂപയ്ക്ക് വൺവേ ടിക്കറ്റ്, 200 കിലോ ലഗേജ്, വിഭവസമൃദ്ധമായ ഭക്ഷണം, വിനോദപരിപാടികൾ, മൂന്നു ദിവസം കൊണ്ട് നാടുപിടിക്കാം… ദുബായിൽ നിന്ന് കൊച്ചിയിലേക്കും ബേപ്പൂരിലേക്കും ഉള്ള യാത്രാ കപ്പൽ സർവീസ് യാഥാർഥ്യമായാൽ പ്രവാസികൾക്ക്...

പോക്സോ കേസിലെ ഇരയായ പെൺകുട്ടിയെ വെട്ടിപരിക്കേൽപ്പിച്ചശേഷം പ്രതിയായ പിതൃസഹോദരൻ ജീവനൊടുക്കി; ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ

പോക്സോ കേസിലെ ഇരയായ പെൺകുട്ടിയെ വെട്ടിപരിക്കേൽപ്പിച്ചശേഷം പ്രതിയായ പിതൃസഹോദരൻ ജീവനൊടുക്കി. കൂത്താട്ടുകുളം ഇലഞ്ഞിയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയെ വീട്ടിൽക്കയറി വെട്ടിപരിക്കേൽപ്പിച്ചശേഷം സമീപത്തുള്ള റബർത്തോട്ടത്തിലാണ്...

കൊച്ചിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പിടിപ്പിച്ച് ഫോട്ടോകൾ എടുത്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു; പൊലീസ് ചെന്നൈയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തോപ്പുംപ്പടി നസ്രത്ത് സ്വദേശി നിൻസൺ എന്നു വിളിക്കുന്ന ലൂയിസ് പീറ്ററിനെ(27)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശിനിയായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി...

പോലീസ് പിടികൂടിയ ലഹരിവസ്തുക്കൾ നശിപ്പിച്ചു; ഒരു കോടിയിലധികം വില വരുന്ന ലഹരിവസ്തുക്കളാണ് നശിപ്പിച്ചത്

എറണാകുളം റേഞ്ചിലും കൊച്ചി സിറ്റി പരിധിയിലും പോലീസ് പിടികൂടിയ ലഹരിവസ്തുക്കൾ നശിപ്പിച്ചു. സിറ്റി പരിധിയിൽ ഒരു കോടിയിലധികം വില വരുന്ന ലഹരിവസ്തുക്കളാണ് നശിപ്പിച്ചത്. 1.455 കിലോ എം.ഡി.എം.എ., 290 കിലോ കഞ്ചാവ്, 125.55 ഗ്രാം...

‘അവയവദാനത്തിനായി മകനെ കുരുതി കൊടുത്തോ എന്ന ഭയമാണ് തനിക്ക്’; ലേക്ക്ഷോർ ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിച്ച അബിന്റെ അമ്മ

ലേക്ക്ഷോർ ആശുപത്രിയിൽ വാഹനാപകടത്തിൽപ്പെട്ട യുവാവിന് മസ്തിഷ്കമരണം സംഭവിച്ചെന്ന റിപ്പോർട്ട് നൽകി അവയവങ്ങൾ ദാനം ചെയ്തെന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മരിച്ച എബിന്റെ അമ്മ ഓമന. അന്ന് ആശുപത്രിയുടെ നടപടിയെ താൻ സംശയിച്ചിരുന്നില്ല. അവയവദാനത്തിനായി...

- A word from our sponsors -

spot_img

Follow us

HomeTagsKochi