Saturday, May 4, 2024

മെട്രോയെക്കാൾ കുറഞ്ഞ ചെലവ്; കൊച്ചി നഗര ഗതാഗതം മെച്ചപ്പെടുത്താൻ വിദേശ മാതൃകയിൽ ലൈറ്റ്ട്രാമിന് നീക്കം

TOP NEWSKERALAമെട്രോയെക്കാൾ കുറഞ്ഞ ചെലവ്; കൊച്ചി നഗര ഗതാഗതം മെച്ചപ്പെടുത്താൻ വിദേശ മാതൃകയിൽ ലൈറ്റ്ട്രാമിന് നീക്കം

നഗര ഗതാഗതം മെച്ചപ്പെടുത്താൻ വിദേശ മാതൃകയിൽ ലൈറ്റ്ട്രാമിന് നീക്കം. ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്‌നിലെ മാതൃകയിൽ കേരളത്തിലും ലൈറ്റ്‌ട്രാം നടപ്പാക്കാനാകുമോ എന്നതാണ് പരിശോധിക്കുന്നത്. ഇതിന്റെ ചർച്ചകൾക്ക് തുടക്കമായിരിക്കുന്നത് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെ.എം.ആർ.എൽ.) നേതൃത്വത്തിലാണ്.

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലാണ് പദ്ധതി പരിഗണിക്കുക. ബ്രിസ്ബെയിനിലെ ലൈറ്റ്‌ട്രാം ഏറെ ശ്രദ്ധ നേടിയ ഒന്നാണ്. റോഡിൽ പ്രത്യേകമായി നിർമിക്കുന്ന ട്രാക്കിലൂടെയും ട്രാക്കില്ലാതെയും ഇവയ്ക്ക് സർവീസ് നടത്താനാകും. ലൈറ്റ്‌ട്രാമുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ വിവിധ നഗരങ്ങൾ ബ്രിസ്ബെയ്‌നുമായി ചർച്ച നടത്തുന്നുണ്ട്.

കൊച്ചിയിൽ ആലുവ മുതൽ തൃപ്പൂണിത്തുറ വരെയുള്ള റൂട്ടിൽ മെട്രോ സർവീസുണ്ട്. എന്നാൽ, യാത്രക്കാരേറെയുള്ള ഹൈക്കോടതി പരിസരം, പശ്ചിമകൊച്ചി തുടങ്ങിയ മേഖലകളിലേക്ക് മെട്രോ എത്തുന്നില്ല. ഇത്തരത്തിൽ മെട്രോ എത്താത്ത മേഖലകൾ കേന്ദ്രീകരിച്ചാണ് കൊച്ചിയിൽ ലൈറ്റ്‌ട്രാമിന്റെ സാധ്യത പരിശോധിക്കുക.

എം.ജി. റോഡ്-ഹൈക്കോടതി-മറൈൻഡ്രൈവ് – പശ്ചിമകൊച്ചി, തൃപ്പൂണിത്തുറ-കാക്കനാട് എന്നീ മേഖലകളെല്ലാം ലൈറ്റ്‌ട്രാം വഴി ബന്ധിപ്പിക്കാനാകും. മെട്രോയെക്കാൾ കുറഞ്ഞ ചെലവിൽ നടപ്പാക്കാമെന്നതാണ് ലൈറ്റ്ട്രാമിന്റെ മെച്ചം.

spot_img

Check out our other content

Check out other tags:

Most Popular Articles