Wednesday, May 8, 2024

അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയും ചൂടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

FEATUREDഅടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയും ചൂടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയും ചൂടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കൻ കേരളത്തിലാണ് മഴ ശക്തമാകുന്നത്. അടുത്ത അഞ്ച് ദിവസത്തേയ്ക്ക് നേരിയതോ മിതമായതോ ആയ നിരക്കിൽ മഴ ലഭിയ്ക്കുമെന്നാണ് അറിയിപ്പിൽ വ്യക്തമാക്കുന്നത്. അതേ സമയം സംസ്ഥാനത്ത് താപനില വീണ്ടും വർദ്ധിയ്ക്കുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഏപ്രിൽ 30 വരെ മഴ ലഭിയ്ക്കും. ഇതോടൊപ്പം 29, 30 തീയതികളിൽ കോഴിക്കോട്, വയനാട് ജില്ലകളിലും മഴ ലഭിയ്ക്കുമെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. ഇതോടൊപ്പം ഇടിമിന്നൽ ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

spot_img

Check out our other content

Check out other tags:

Most Popular Articles