Monday, May 6, 2024

സംസ്ഥാനത്ത് താപനില ഉയരുന്നു; താപനില 41 കടക്കും

FEATUREDസംസ്ഥാനത്ത് താപനില ഉയരുന്നു; താപനില 41 കടക്കും

സംസ്ഥാനത്ത് താപനില ഉയരുന്നു. നിലവിൽ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തുന്നത് പാലക്കാട് ജില്ലയിലാണ്. പാലക്കാട് 41°C വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 25 മുതൽ 29 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഏപ്രിൽ 25 മുതൽ 27 വരെ ഉഷ്‌ണതരംഗ സാധ്യത.

spot_img

Check out our other content

Check out other tags:

Most Popular Articles