Saturday, April 27, 2024

കേരളത്തിൻ്റെ ധനകാര്യ മാനേജ്‌മെൻ്റ് പരാജയം; കടമെടുപ്പ് പരിധിയും കടന്നാണ് കേരളം കടമെടുക്കുന്നത് – നിർമല സീതാരാമൻ

TOP NEWSINDIAകേരളത്തിൻ്റെ ധനകാര്യ മാനേജ്‌മെൻ്റ് പരാജയം; കടമെടുപ്പ് പരിധിയും കടന്നാണ് കേരളം കടമെടുക്കുന്നത് - നിർമല സീതാരാമൻ

കേരളത്തിൻ്റെ ധനകാര്യ മാനേജ്‌മെൻ്റ് പരാജയമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കടമെടുപ്പ് പരിധിയും കടന്നാണ് കേരളം കടമെടുക്കുന്നതെന്നും തിരുവനന്തപുരത്ത് എൻ.ഡി.എ. തിരഞ്ഞെടുപ്പ് കൺവെൻഷനിൽ അവർ പറഞ്ഞു. 2016 മുതൽ കേരളത്തിൻ്റെ ധനകാര്യ മാനേജ്മെന്റ് പരാജയമാണ്. കടം എടുക്കാൻ പരിധിയുണ്ട്, പക്ഷെ അതും കടന്നാണ് കേരളത്തിൻ്റെ കടമെടുപ്പെന്നും അവർ കുറ്റപ്പെടുത്തി.

കേരളം ബജറ്റിന് പുറത്ത് വൻതോതിൽ പണം കടമെടുക്കുന്നു. എന്നാൽ തിരിച്ചടവ് ട്രഷറി പണം ഉപയോഗിച്ചാണ്. തിരിച്ചടവിന് പണമില്ലെന്നും അവർ പറഞ്ഞു.

കേരളത്തിലേക്ക് നിക്ഷേപം വരുന്നില്ലെന്നും വ്യവസായികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്നും നിർമലാ സീതാരാമൻ കുറ്റപ്പെടുത്തി. കിറ്റക്‌സ് കമ്പനി തെലങ്കാനയിലേക്ക് പോയത് പരാമർശിച്ചായിരുന്നു മന്ത്രിയുടെ വിമർശനം.

കേരളത്തിൽ ഭരിക്കുന്നവർക്ക് നാട് നന്നാവണമെന്നില്ലെന്നും സ്വന്തം ലാഭം മാത്രമാണ് ലക്ഷ്യമെന്നും നിർമല കുറ്റപ്പെടുത്തി. കേരളത്തിൽ അഴിമതിയുടെ പരമ്പരയാണുള്ളതെന്നും സ്വർണക്കടത്ത്, ലൈഫ് മിഷൻ കേസുകൾ പരാമർശിച്ച് അവർ വിമർശിച്ചു. ദേശീയ ശരാശരിയേക്കാളും കൂടുതലാണ് കേരളത്തിലെ തൊഴിലില്ലായ്‌മ നിരക്കെന്നും അവർ പറഞ്ഞു.

spot_img

Check out our other content

Check out other tags:

Most Popular Articles