Saturday, May 4, 2024

രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ; ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു

TOP NEWSINDIAരാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ; ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു

രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. പശ്ചിമ ബംഗാളിലെ കൊൽക്കത്ത മെട്രോയുടെ ഈസ്റ്റ്-വെസ്റ്റ് കോറിഡോറിൻ്റെ ഭാഗമായ ഹൗറ മൈദാൻ- എസ്പ്ലനേഡ് സെക്ഷനിലാണ് ഈ അണ്ടർ വാട്ടർ സർവീസുള്ളത്. ഹൂഗ്ലി നദിക്കടിയിലൂടെയാണ് പാത കടന്നുപോകുന്നത്.

പശ്ചിമബംഗാൾ തലസ്ഥാനത്തിൻ്റെ ഇരട്ടനഗരങ്ങളായ ഹൗറയെയും സാൾട്ട് ലേക്കിനെയുമാണ് ഈ മെട്രോ പാത ബന്ധിപ്പിക്കുന്നത്. മൂന്ന് ഭൂഗർഭ സ്റ്റേഷനുകളാണ് പാതയ്ക്കുള്ളത്. ഹൂഗ്ലി നദിക്കടിയിലൂടെയുള്ള 520 മീറ്റർ ദൂരം 45 സെക്കൻഡിൽ കടക്കാനാവും. 16.6 കിലോമീറ്ററാണ് ഇസ്റ്റ്-വെസ്റ്റ് മെട്രോയുടെ ദൈർഘ്യം. ഇതിൻ്റെ രണ്ടാമത്തെ സെക്ഷനാണ് ഹൗറ മൈദാൻ-എസ്പ്ലനേഡ്.

ഉദ്ഘാടനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്‌കൂൾ വിദ്യാർഥികൾക്കൊപ്പം അണ്ടർ വാട്ടർ മെട്രോയിലൂടെ സഞ്ചരിക്കുകയും ചെയ്തു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാറും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഒപ്പമുണ്ടായിരുന്നു. യാത്രയ്ക്കിടെ മെട്രോ ജീവനക്കാരുമായും മോദി സംവദിച്ചു.

പുതുതായി നിർമിച്ചിരിക്കുന്ന തുരങ്കത്തിൻ്റെ അടിഭാഗം നദിയുടെ ഉപരിതലത്തിൽനിന്ന് 26 മീറ്റർ താഴെയാണ് സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ കൊല്ലം ആറ് കോച്ചുകളുള്ള രണ്ട് മെട്രോ ട്രെയിനുകൾ ഈ പാതയിലൂടെ ഓടിച്ച് വിജയകരമായി ടെസ്റ്റ് റൺ നടത്തിയിരുന്നു.

കൊൽക്കത്തയിലെ കവി സുഭാഷ്-ഹേമന്ത് മുഖോപാധ്യായ്, താരതല-മജേർഹട് മെട്രോ സെക്ഷനുകളും ബുധനാഴ്‌ച മോദി ഉദ്ഘാടനം ചെയ്യും. ശേഷം നോർത്ത് 24 പർഗാന ജില്ലയിലെ പൊതുസമ്മേളനത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും.

spot_img

Check out our other content

Check out other tags:

Most Popular Articles