Saturday, May 18, 2024

തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ നഴ്‌സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് സമരം

FEATUREDതിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ നഴ്‌സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് സമരം

തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ തൊഴിലാളികൾ നേരിടുന്ന നിരവധിയായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നഴ്‌സുമാരുടെ സമ്പൂർണ്ണ തൊഴിൽ സമരം ആരംഭിച്ചു. ഇന്ന് രാവിലെ 8 മണിക്ക് നടന്ന ചർച്ച കൂടി പരാജയപ്പെട്ട സാഹചര്യത്തിലാണ് നഴ്‌സുമാർ സമ്പൂർണ്ണ പണിമുടക്ക് സമരത്തിലേക്ക് ഇറങ്ങിയത്.

കാരണമില്ലാതെ തൊഴിലാളികളെ പുറത്താക്കുക, തൊഴിൽ സുരക്ഷ ഇല്ലായ്മയും, തൊഴിൽ ചൂഷണങ്ങളും, സംഘടനയുമായി ഉണ്ടാക്കിയിട്ടുള്ള എഗ്രിമെൻ്റ് പാലിക്കാതിരിക്കുക തുടങ്ങി നിരവധി തൊഴിൽ ചൂഷണങ്ങളാണ് മാനേജ്മെൻ്റ് നടത്തി കൊണ്ടിരിക്കുന്നത്.

ഇതിൽ പ്രതിഷേധിച്ചാണ് ഹോസ്പിറ്റലിന് മുമ്പിൽ നഴ്സുമാർ ഇന്ന് സമരം ആരംഭിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞ കുറെ കാലങ്ങളായിട്ട് തുടർ ചർച്ചകൾ ഇക്കാര്യത്തിൽ നടക്കുന്നുണ്ടെങ്കിലും യാതൊരു തരത്തിലുമുള്ള വിട്ട് വീഴ്ചക്കും തയ്യാറാകാതെ ഏകപക്ഷീയമായ നിലപാടുകളിലൂടെയാണ് തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതെന്നും ഇവർ അഭിപ്രായപ്പെടുന്നു.

സംഘടനയുമായിട്ടുള്ള വ്യക്തമായ എഗ്രിമെന്റിൽ കോൺട്രാക്ട് സംവിധാനം നിർത്തലാക്കാം എന്ന വാക്ക് തന്നതിന് ശേഷവും നിരവധി എക്സ്പീരിയൻസ് ഉള്ള തൊഴിലാളികളെ യാതൊരു മുന്നറിയിപ്പും കൂടാതെ പിരിച്ചു വിടുന്ന നടപടിക്രമങ്ങളാണ് ഇവർ സ്വീകരിച്ചു കൊണ്ടിരിക്കുന്നത് അതിനെതിരെയുള്ള ശക്തമായ സമരത്തിലാണ് ജീവനക്കാർ.

spot_img

Check out our other content

Check out other tags:

Most Popular Articles