Saturday, April 27, 2024

രൺവീർ സിങ്ങും ജോണി സിൻസും ഒരൊറ്റ ഫ്രെയിമിൽ; പരസ്യം വൈറൽ, രസകരമായ നിരവധി കമൻ്റുകൾ

ENTERTAINMENTരൺവീർ സിങ്ങും ജോണി സിൻസും ഒരൊറ്റ ഫ്രെയിമിൽ; പരസ്യം വൈറൽ, രസകരമായ നിരവധി കമൻ്റുകൾ

ബോളിവുഡ് താരം രൺവീർ സിങ്ങും പോൺ താരം ജോണി സിൻസുമൊത്തുള്ള പരസ്യം ശ്രദ്ധനേടുന്നു. ലൈംഗിക ആരോഗ്യ-ക്ഷേമ ബ്രാൻഡിന് വേണ്ടിയുള്ള പരസ്യത്തിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. ഈ ബ്രാൻഡിൻ്റെ പുതിയ ക്യാംപെയ്നിന്റെ ഭാഗമാണ് പരസ്യം. ബ്രാൻഡിൻ്റെ സഹസ്ഥാപകൻ കൂടിയാണ് രൺവീർ സിങ്.

അയപ്പ സംവിധാനം ചെയ്‌ത പരസ്യം ഏർലിമാൻ ഫിലിംസാണ് നിർമിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു ഇന്ത്യൻ ബ്രാൻഡിൻ്റെ പരസ്യത്തിൽ ജോണി സിൻസ് അഭിനയിക്കുന്നത്. ഹിന്ദി ടെലിവിഷൻ സീരിയലിൻ്റെ സ്പൂഫ് എന്നതുപോലെയാണ് പരസ്യം ഒരുക്കിയിരിക്കുന്നത്. നടി ഭാവ്‌ന ചൗഹാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

രസകരമായ നിരവധി കമൻ്റുകൾ ചിത്രത്തിന് ലഭിക്കുന്നുണ്ട്. ഇരുവരേയും ഒരൊറ്റ ഫ്രെയിമിൽ കാണാനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് ചിലർ കുറിച്ചു. ജോണി സിൻസിനെ ബോളിവുഡിലേയ്ക്ക് ക്ഷണിച്ചവരുമുണ്ട്.

spot_img

Check out our other content

Check out other tags:

Most Popular Articles