Monday, May 6, 2024

വഴിയിൽ കിടന്നു കിട്ടിയ സ്വർണ്ണം ഉടമസ്ഥയെ കണ്ടെത്തി തിരികെ നല്കിരഞ്ജുവും സനിതയും നാടിനും ഹരിത കർമ്മസേനയ്ക്കും അഭിമാനമായി

Newsവഴിയിൽ കിടന്നു കിട്ടിയ സ്വർണ്ണം ഉടമസ്ഥയെ കണ്ടെത്തി തിരികെ നല്കിരഞ്ജുവും സനിതയും നാടിനും ഹരിത കർമ്മസേനയ്ക്കും അഭിമാനമായി

എരുമേലി:തങ്ങളുടെ ജോലിക്കിടെ വഴിയിൽ കിടന്നു കിട്ടിയ അരപ്പവൻ തൂക്കം വരുന്ന സ്വർണ്ണ ചെയിൻ ഉടമസ്ഥയെ കണ്ടെത്തി തിരികെ നല്കി ഹരിത കർമ്മ സേനാംഗങ്ങൾ നാടിന് അഭിമാനമായി. എരുമേലി ഗ്രാമ പഞ്ചായത്ത് 19-ാം വാർഡിലെ ഹരിത കർമ്മ സേനംഗങ്ങളായ രഞ്ജു മോളും സനിതയുമാണ് വിശ്വസ്തതയുടേയും സത്യസന്ധതയുടേയും പ്രതീകമായി ഹരിത കർമ്മ സേനയ്ക്ക് അഭിമാനമായത്.

വാർഡ് മെമ്പർ കെ.ആർ അജേഷ് കുമാറും സി ഡി എസ് അംഗം എം പി സുകുമാരിയുമായുമാണ് സ്വർണ്ണത്തിന്റെ ഉടമസ്ഥയെ കണ്ടെത്താൻ ഇവരെ സഹായിച്ചത്. പാണപിലാവ് സ്വദേശിയായ ലിസ്സയ്ക്കാണ് ഹരിതകർമ്മ സേനാംഗങ്ങളുടെ മാതൃകാ പ്രവർത്തിയിലൂടെ നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണ്ണം തിരികെ കിട്ടിയത്. ജോലിക്കിടയിൽ എരുമേലി – മുക്കൂട്ടുതറ റോഡിൽ തൂങ്കുഴിപ്പടിയിൽ നിന്നുമാണ് ഇവർക്ക് സ്വർണ്ണ ചെയിൻ കിട്ടിയത്.

spot_img

Check out our other content

Check out other tags:

Most Popular Articles