Friday, May 10, 2024

പാലക്കാട് എക്‌സൈസ് ഓഫിസില്‍ വിജിലന്‍സ് റെയ്ഡ്

FEATUREDപാലക്കാട് എക്‌സൈസ് ഓഫിസില്‍ വിജിലന്‍സ് റെയ്ഡ്

പാലക്കാട് എക്സൈസ് ഡിവിഷന്‍ ഓഫീസില്‍ വിജിലന്‍സ് പരിശോധന. മൂന്ന് പേരില്‍ നിന്നായി 10 ലക്ഷം രൂപ പിടിച്ചെടുത്തു.

ഓഫീസ് അസിസ്റ്റന്റ് നൂറുദ്ദീന്റെ പക്കല്‍ നിന്ന് 2. 4ലക്ഷം രൂപയുംരണ്ട് ഷാപ്പ് ലൈസന്‍സികളുടെ പക്കല്‍ നിന്ന് ആറ് ലക്ഷം രൂപയുമാണ് കണ്ടെടുത്തത്.

കള്ള് ഷാപ്പ് ലൈസന്‍സ് പുതുക്കലിന് കൈക്കൂലിയായി എത്തിച്ച പണമാണ് പിടിച്ചെടുത്തതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇന്ന് രാവിലെ മുതല്‍ പരിശോധന ആരംഭിച്ചിരുന്നു. വിവിധ എക്‌സൈസ് ഓഫിസുകളില്‍ വിതരണം ചെയ്യുന്നതിനായി കരുതിയിരുന്ന കൈക്കൂലി തുകയാണ് പിടിച്ചെടുത്തത്.

കാടാംകോട് ജംങ്ഷനില്‍ വെച്ചാണ് ആദ്യം വിജിലന്‍സ് പരിശോധന നടത്തിയത്. ഓഫീസ് അസിസ്റ്റന്റിന്റെ കാറില്‍ നിന്ന് 10 ലക്ഷം രൂപ കണ്ടെത്തുകയായിരുന്നു.

ഇയാളുടെ പക്കലുണ്ടായിരുന്ന പണം ചിറ്റൂരിലെ വിവിധ ഓഫീസുകളില്‍ വിതരണത്തിനായി എത്തിക്കാനായിരുന്നു പദ്ധതി.

ഇതാണ് വിജിലന്‍സ് ഡിവൈഎസ്പി ഗംഗാധരന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം തടഞ്ഞത്.

കള്ള് ഷാപ്പ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് കോഴപ്പണം ആവശ്യപ്പെടുന്നുവെന്ന ആരോപണം വ്യാപകമായതോടെ വിജിലന്‍സ് സംഘം നിരീക്ഷണം ശക്തമാക്കിയിരുന്നു.

ഇതിനിടെയാണ് നൂറുദ്ദീന്‍ പണം വിതരണം ചെയ്യാനായി ശ്രമിച്ചത് ശ്രദ്ധയില്‍പെട്ടത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന തുടരുമെന്ന് വിജിലന്‍സ് അറിയിച്ചു.

spot_img

Check out our other content

Check out other tags:

Most Popular Articles