Monday, May 20, 2024

വേനൽമഴ തുടരുന്നു; ഇന്നും മുഴുവൻ ജില്ലകളിലും മഴ ലഭിക്കും

FEATUREDവേനൽമഴ തുടരുന്നു; ഇന്നും മുഴുവൻ ജില്ലകളിലും മഴ ലഭിക്കും

കത്തുന്ന ചൂടിനും ഉഷ്ണതരംഗ മുന്നറിയിപ്പിനിടയിലും ആശ്വാസമായി വേനൽ മഴ തുടരുന്നു. വരുന്ന 4 ദിവസങ്ങളിലും സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് എവിടെയും അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.

ശനിയാഴ്ച്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഞായറാഴ്ച വയനാട് ജില്ലയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

spot_img

Check out our other content

Check out other tags:

Most Popular Articles