Friday, May 10, 2024

കെഎസ്ആർടിസി ബസിന് അടിയിൽപ്പെട്ട് യുവാക്കൾ മരിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം

FEATUREDകെഎസ്ആർടിസി ബസിന് അടിയിൽപ്പെട്ട് യുവാക്കൾ മരിച്ച സംഭവം; ...

പാലക്കാട് ദേശീയപാതയിൽ കെഎസ്ആർടിസി ബസിന് അടിയിൽപ്പെട്ട് യുവാക്കൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. പാലക്കാട് എസ്പിയാണ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയത്. ദു‍ർബല വകുപ്പുകൾ മാത്രമാണ് കെഎസ്ആർടിസി ഡ്രൈവർക്കെതിരെ ചുമത്തിയത് എന്നതുൾപ്പെടെയുള്ള പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പുതിയ നടപടി.

സംഭവ സമയം ബസ്സിലുണ്ടായിരുന്ന യാത്രക്കാർ എന്നിവരുടെ മൊഴിയും പൊലീസ് അടുത്ത ദിവസം രേഖപ്പെടുത്തും. കുഴൽമന്ദം സിഐ യുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നതോടെ കെഎസ്ആർടിസി ഡ്രെെവർക്കെതിരേ കേസെടുത്തിരുന്നു. യുവാക്കളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രം​ഗത്തു വന്നിട്ടുണ്ട്

spot_img

Check out our other content

Check out other tags:

Most Popular Articles