ഗണിത ശാസ്ത്രത്തിൽ സ്വർണ മെഡൽ നേടി; പക്ഷേ മക്കളുടെ ആയുസിന്റെ കണക്കു തെറ്റിച്ചു,ഒരു ദിവസം സമയം തരണം തിങ്കളാഴ്ച മക്കൾ പുനർജനിക്കും

0
164
Google search engine

അനഘആമി

യുഗങ്ങളെ കുറിച്ച് സാദാരണകർക്ക് അധികം അറിവുണ്ടാകില്ല . പക്ഷേ സമൂഹത്തിൽ പല അനീതികളും നടക്കുമ്പോൾ നമ്മളിൽ ചിലരെങ്കിലും പഴിക്കും കലിയുഗം തുടങ്ങി എന്നൊക്കെ . പക്ഷേ നല്ലകാലം വരാൻ വേണ്ടി ജനിപ്പിച്ച മക്കളെ കുരുതി കൊടുക്കുന്നത് അത് തികച്ചും ബുധിശൂന്യമായ ഒന്നാണ് . അക്ഷരാഭ്യാസം ഇല്ലാത്തവരാണെകിൽ പോലും ന്യായികരിക്കാനാവാത്ത തെറ്റാണത് . എന്നാൽ ഇവിടെ നരബലി നടത്തിയവരിൽ ഒരാൾ വനിതാ കോളേജിലെ വൈസ് പ്രിസിപ്പളും മറ്റൊരാൾ സ്കൂൾ പ്രിസിപ്പളും ആണ്. അപ്പോൾ ഇവിടെ സാക്ഷരതയല്ല പ്രശ്നം. തന്ത്ര വിദ്യ ചെയുന്ന വിവരദോഷികളായ മന്ത്രവാദിയുടെ നിർദേശം കേട്ട് ഇവർ രണ്ടാളും ക്രൂരമായി തലയ്ക്കടിച്ചു കൊന്നുകളഞ്ഞത് സ്വന്തം മക്കളെയാണ് .
ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ പദ്മജയും പുരുഷോദമനുമാണ് 27 ഉം 22 ഉം വയസുള്ള സ്വന്തം മക്കളെ വ്യായാമം ചെയ്യാനുപയോഗിക്കുന്ന ഡംബലുപയോഗിച്ചു ക്രൂരമായി കൊലപ്പെടുത്തിയത്. നരബലിയെന്നു പോലീസ് സംശയിക്കുന്ന കൊലപാതകത്തിൽ, പ്രതികൾ പറയുന്നത് ഒരു ദിവസം സമയം തരണം, തിങ്കളാഴ്ച മക്കൾ പുനർജനിക്കും എന്നാണ് . ഞായറായ്ച്ചയായിരുന്നു ഇരുവരും ചേർന്ന് അലേഖ്യയെയും സായ് ദിവ്യയെയും കൊലപ്പെടുത്തിയത്. വിശ്വാസം ഒരുപരിധി വരെയാകാം പക്ഷേ അന്ധവിശ്വാസം അത് ഞരമ്പിൽ കേറിയാൽ അത്രപെട്ടെന്നൊന്നും തൂത്താലും തുടച്ചാലും മാറില്ല. പോലീസിന്റെ അന്വേഷണത്തിൽ മനസിലാകുന്നത് പ്രതികൾ പെട്ടന്ന് ആസൂത്രണം ചെയ്ത കേസ് അല്ല എന്നതാണ് . ലോക്കഡോൺ ഏർപ്പെടുത്തിയ കാലയളവിൽ തന്നെ പെരുമാറ്റത്തിൽ അസ്വാഭാവികത പ്രകടിപ്പിച്ച ഇരുവരും നേരത്തെ തന്നെ മക്കളെ കൊല്ലാൻ തീരുമാനിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ ജീവിക്കുമ്പോഴും പ്രാകൃത മനുഷ്യന്റെ അത്രപോലും വിവേകം കാണിക്കാത്ത ഇവരെയൊക്കെ എന്താണ് ചെയേണ്ടത്. മുബൈയിൽ പഠിക്കുകയായിരുന്ന സായ് ദിവ്യ ലോക്കഡൗണിൽ ആണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്. ആൾദൈവങ്ങളെയും അന്ധവിശ്വാസങ്ങളും കെട്ടിയാടുന്ന ഒരു ജനത , അതൊരിക്കലും വളർച്ച പ്രാപിക്കില്ല. വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഉന്നതിയിൽ നിൽക്കുന്ന കുടുബത്തിലാണ് ഇത്തരമൊരു ക്രൂരകൃത്യം നടന്നത്. ഗണിത ശാസ്ത്രത്തിൽ സ്വർണമെഡൽ നേടിയ ആ അമ്മയ്ക്ക് പക്ഷേ ജനിപ്പിച്ച മക്കളുടെ ആയുസിന്റെ കണക്കുതെറ്റി പോയി.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here