തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനു ശേഷവും കൊടുത്ത വാക്ക് പാലിച്ച് മാതൃകയായി എൽ ഡി എഫ് സ്ഥാനാർത്ഥിയായിരുന്ന മഞ്ജു

0
114
Google search engine

തിരഞ്ഞെടുപ്പ് വേളയിൽ പറഞ്ഞ വാക്ക് പാലിച്ചു അർച്ചനയ്ക്ക് ഇനി ധൈര്യമായി പഠിക്കാം.. തിരഞ്ഞെടുപ്പ് പ്രചാരത്തിനിടയിൽ ജനങ്ങൾക്ക് പല വാഗ്ദാനങ്ങളും നൽക്കുന്ന സ്ഥാർത്ഥികളെ നാം കണ്ടിട്ടുണ്ട് . ചിലരെങ്കിലും കൊടുത്ത വാഗ്ദാനങ്ങൾ വേണമെന്ന് വച്ചോ അല്ലാതെയോ മറന്നു പോയതാണ് . തെരഞ്ഞെടുപ്പ് വേളയിൽ എരുമേലി പഞ്ചായത്ത് വാർഡ് 17 LDF സ്ഥാനാർത്ഥി സ: മഞ്ജു കെ.എൻ ന്റെ ഭവന സന്ദർശന വേളയിൽ വന്ന വിദ്യാഭ്യാസ സംബന്ധമായ ഒരാവശ്യം ഇലക്ഷനിൽ മത്സരിച്ചു പരാജയപ്പെട്ട ശേഷവും മുഖവിലയ്ക്കെടുക്കുകയായിരുന്നു . പാർട്ടിയും AlYF ഉം CPI മുക്കൂട്ടുതറ ലോക്കൽ കമ്മറ്റിയുടെയും, മുട്ടപ്പള്ളി ബ്രാഞ്ച് കമ്മറ്റിയുടെയും നേതൃത്വത്തിൽ മുട്ടപ്പള്ളി കരിപ്പാത്തോട്ടു വയലിൽ കുഞ്ഞുമോൻ, മറിയാമ്മ ദമ്പതികളുടെ മകളായ അർച്ചനയ്ക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിനായി ടെലിവിഷൻ വാങ്ങി നൽകിയിരിക്കുകയാണ് AlYF മുട്ടപ്പള്ളി യൂണിറ്റ് പ്രവർത്തകർ. ലോക്കൽ കമ്മറ്റിക്ക് വേണ്ടി എബിച്ചൻ കാവുങ്കൽ, മുട്ടപ്പള്ളി ബ്രാഞ്ച് സെക്രട്ടറി രതീഷ് രാജൻ, സുജിത്ത് T കുളങ്ങര, സനീഷ് കുമാർ, ദിപിൻ ബാബു, അരുൺ രാജ് എന്നിവർ സംസാരിച്ചു.പ്രവാസി മലയാളിയായ രഞ്ജൻ എരുമേലിയാണ് അർച്ചനയുടെ ഓൺലൈൻ വിദ്യാഭ്യാസത്തിനാവശ്യമായ ടെലിവിഷൻ സ്പോൺസർ ചെയ്തത് .

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here