ഷോർട്ട് ബോളുകൾ നേരിടാൻ യുവരാജ് സിംഗ് നൽകിയ പരിശീലനം സഹായിച്ചിരുന്നു: ശുഭ്മൻ ഗിൽ

0
115
Google search engine

ഷോർട്ട് ബോളുകൾ നേരിടാൻ മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് നൽകിയ പരിശീലനം സഹായിച്ചിരുന്നു എന്ന് ഇന്ത്യൻ യുവതാരം ശുഭ്മൻ ഗിൽ. ഓസ്ട്രേലിയയിൽ നടന്ന ബോർഡർ-ഗവാസ്കർ ട്രോഫിയിൽ അരങ്ങേറി മികച്ച പ്രകടനം കാഴ്ച വച്ചതിനു പിന്നാലെയാണ് ഗില്ലിൻ്റെ പ്രതികരണം. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

“ഐപിഎലിനു മുൻപ് യുവി പാജിയുമൊത്തുള്ള ക്യാമ്പ് ഏറെ ഗുണം ചെയ്തിരുന്നു. ഷോർട്ട് ബോളുകൾ നേരിടാൻ അദ്ദേഹം എന്നെ സജ്ജനാക്കി. നൂറുകണക്കിന് ഷോർട്ട് പിച്ച് ബോളുകൾ പല ആംഗിളുകളിൽ നിന്ന് അദ്ദേഹം എറിയുമായിരുന്നു. അതെന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു.”- ഗിൽ പറഞ്ഞതായി ടൈം ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ പൃഥ്വി ഷായ്ക്ക് പകരം രണ്ടാം മത്സരത്തിലാണ് ഗിൽ അരങ്ങേറിയത്. മൂന്ന് മത്സരങ്ങളിൽ പാഡണിഞ്ഞ ഗിൽ രണ്ട് അർധസെഞ്ചുറികൾ നേടി. ഗാബയിൽ നടന്ന അവസാന ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിൽ നേടിയ 91 റൺസും ഇതിൽ ഉൾപ്പെടുന്നു. പരമ്പരയിൽ ആകെ 259 റൺസ് നേടിയ താരം ഇന്ത്യക്കായി ഏറ്റവുമധികം റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ നാലാമതായിരുന്നു.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here